0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 39104

ചേട്ടൻ പറഞ്ഞത് കേട്ടില്ലേ, അതിലൊന്നും ഒരു കുഴപ്പം ഇല്ലെടാ."

അതിലത്ര നാണക്കേടൊന്നുമില്ല. കല്യാണം കഴിഞ്ഞ ദമ്പതികൾ ഒരുമിച്ച് താമസിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികമല്ലേ? പിന്നെ, അവന്മാർ അത് നമ്മളെ ഒന്നു ചൊറിയാൻ വേണ്ടി പറഞ്ഞതാ.

പോരാത്തതിന് രാമേന്ദ്രൻ ചേട്ടൻ അവന്മാരെ നല്ലോണം ഉപദേശിക്കുകയും ചെയ്തു. നീ അത് ഓർത്ത് തലപുകയ്ക്കണ്ട, നിന്നോട് ഞാന് അവന്മാരുടെ കാര്യം പറഞ്ഞിട്ടുള്ളതല്ലെ "

"എന്നാലും... എന്നാലും... അവന്മാര് കേട്ടല്ലോ എന്ന് ഓർക്കുമ്പോഴാ ഒരു ഇത്...

ഞാൻ ഇനി അവരെ എങ്ങനെ അഭിമുഖീകരിക്കും?" അവൾ എന്നെ നോക്കി കണ്ണ് ഉരുട്ടി.

സാരമില്ലടോ... ഇനി നമ്മൾ കുറച്ചുകൂടി ശ്രദ്ധിച്ചാൽ പോരേ? ശബ്ദമൊക്കെ ഒന്ന്

കൺട്രോൾ ചെയ്യാം," ഞാൻ അവളുടെ താടിയിൽ പിടിച്ച് ഉയർത്തി, കുസൃതിയോടെ കണ്ണിൽ നോക്കി പറഞ്ഞു.

"അയ്യടാ! ഇനി ഇവിടെ ഒരു ബഹളവും ഉണ്ടാകാൻ പോകുന്നില്ല. ഞാൻ മിണ്ടാതിരുന്നോളാം!" അവൾ ചെറിയൊരു പിണക്കത്തോടെ എന്റെ നെഞ്ചിൽ തട്ടി.

"അതുപറ്റില്ലല്ലോ മേഡം... സൗണ്ട് കുറച്ചാലും നമ്മുടെ ആവേശം കുറയാൻ പാടില്ലല്ലോ," ഞാൻ അവളെ വീണ്ടും തഴുകിപ്പിടിച്ചുകൊണ്ട് ചിരിച്ചു."അതൊക്കെ അങ് നടന്നോളും. നീ വാ, നമുക്ക് ഈ പാത്രങ്ങളൊക്കെ ഒന്ന് ഒതുക്കിവെക്കാം.

എനിക്കും ഓഫീസിൽ പോകാൻ സമയമായി," ഞാൻ അവളെ ആശ്വസിപ്പിച്ചു.

ഞങ്ങൾ രണ്ടുപേരും ചേർന്ന് അടുക്കളയിലെ കാര്യങ്ങളൊക്കെ വേഗത്തിലാക്കി. ഞാൻ ഇറങ്ങാൻ നേരത്ത് അവൾ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു.

"വൈകുന്നേരം വേഗം വരണേ ഇക്കാ...

എനിക്ക് ഇവിടെ ഒറ്റയ്ക്കിരിക്കുമ്പോൾ പേടിയാവും," അവൾ കൊഞ്ചലോടെ പറഞ്ഞു.

"ഹാ... ഞാൻ വേഗം വരാം," ഞാൻ അവളുടെ കവിളിൽ പതുക്കെ തട്ടി പുറത്തേക്കിറങ്ങി.

ഓഫീസിലേക്ക് പോകുമ്പോഴും എന്റെ മനസ്സിൽ രാവിലെ നടന്ന സംഭവങ്ങളായിരുന്നു. സുഹൃത്തുക്കളായ അവരുടെ മുന്നിൽ വെച്ച് അങ്ങനെയൊരു കാര്യം വന്നതിൽ ചെറിയൊരു ജാള്യത എനിക്ക് തോന്നുന്നുവെങ്കിലും, ഞങ്ങളുടെ ബന്ധത്തിലെ ആഴവും ആവേശവും ഓർത്ത് എന്റെ ഉള്ളിൽ ചെറിയൊരു സന്തോഷവും പ്രണയവും നിറഞ്ഞു നിൽക്കുകയായിരുന്നു.

വൈകുന്നേരം ജോലി കഴിഞ്ഞ് വീണ്ടും ഫ്ലാറ്റിലേക്ക് ഓടിയെത്താനുള്ള ആവേശത്തോടെ ഞാൻ ഓഫീസിലെ തിരക്കുകളിലേക്ക് ഊളിയിട്ടു...

ഓഫീസിലെ ജോലി തിരക്കുകൾക്കിടയിലും എന്റെ മനസ്സ് മുഴുവൻ ഫ്ലാറ്റിലും ഹൻസിബയിലുമായിരുന്നു. രാവിലെത്തെ

സംഭവത്തിന് ശേഷം ഓഫീസിൽ

💬 Comments

View all comments