0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 134137

തണുപ്പിൽ കിടക്കുന്ന സുഖത്തെക്കുറിച്ച് പറഞ്ഞതാണെങ്കിലും, ഹാളിലെ ആ അന്തരീക്ഷവും ഇന്നലത്തെ സംഭവങ്ങളും കാരണം അത് കേട്ടതും ഹൻസിബയുടെ മുഖം ആകെ ചുവന്നു!

അവൾ നാണത്തോടെ തലതാഴ്ത്തി ദോശ പിച്ചിപ്പറിച്ച് തിന്നാൻ തുടങ്ങി. അവൾ മറുപടി പറയാൻ നിൽക്കാതെ വായ പൊത്തി പതുക്കെ ചിരി ഒതുക്കുകയായിരുന്നു.

"ഡാ അവന്മാരെ... രാവിലെ തന്നെ എന്റെ കയ്യിൽ നിന്ന് മേടിക്കരുത് കേട്ടോ," ഞാൻ അവന്മാരെ നോക്കി പറഞ്ഞു. "മര്യാദക്ക് ഫുഡ് കഴിച്ച് ഓഫീസിൽ പോകാൻ നോക്ക്."

"അയ്യടാ! ഇതിപ്പോ ഞാൻ എസിയുടെ തണുപ്പിൽ ഉറങ്ങുന്ന കാര്യവുമല്ലേ പൊതുവായി പറഞ്ഞുള്ളൂ?" ഫാസിൽ ചിരിച്ചുകൊണ്ട് തിരിച്ചു ചോദിച്ചു. "ഇതിപ്പോ നിനക്ക് മാത്രം എന്തിനാ ഇത്ര പൊള്ളുന്നത്?

റൂമിൽ വേറെ എന്തെങ്കിലും നടന്നു എന്ന് ഞങ്ങളാരെങ്കിലും പറഞ്ഞോ!"

ഫാസിൽ അത് കുസൃതിയോടെ തിരിച്ചു ചോദിച്ചതും ഹൻസിബ വായ പൊത്തി പതുക്കെ ചിരി ഒതുക്കി.

"അതു ശരിയാ ഷാജൂ," രാമേന്ദ്രൻ ചേട്ടൻ ചിരിച്ചുകൊണ്ട് ഇടയിൽ കയറി. "ഇവന്മാരുടെ വർത്തമാനത്തിന് മറുപടി പറഞ്ഞ് വലിച്ച് നീട്ടാതെ നീ കഴിക്കാൻ നോക്ക്. സമയം എട്ടാകാറായി.

ഇനി ഓഫീസിൽ എത്തുമ്പോഴേക്ക് നേരം വൈകിയാൽ മാനേജരുടെ അടുത്ത് നിന്ന് പണി കിട്ടും! പഞ്ചിംഗ് ടൈം തെറ്റിയാൽ അത് അക്കൗണ്ടന്റായ നിനക്ക് തന്നെയാണ് ബുദ്ധിമുട്ട്."

അയ്യോ... അത് ശരിയാ ഇക്കാ," ഹൻസിബ പെട്ടെന്ന് ചായക്കപ്പ് മേശപ്പുറത്ത് വെച്ചുകൊണ്ട് എന്നെ നോക്കി പറഞ്ഞു. "അവന്മാരുടെ വർത്തമാനം കേട്ട് വെറുതെ നേരം കളയാതെ വേഗം കഴിക്ക്. വൈകിപ്പോയി മാനേജരെക്കൊണ്ട് ആവശ്യമില്ലാതെ ഓരോന്ന് പറയിപ്പിക്കണ്ട."

"കേട്ടല്ലോടാ... എന്റെ പെണ്ണ് പറയുന്നത് എങ്കിലും കേട്ട് നിങ്ങൾ മര്യാദക്ക് കഴിച്ച് ഇറങ്ങാൻ നോക്ക്," ഞാൻ അവന്മാരെ നോക്കി ചിരിയോടെ പറഞ്ഞു.

അയ്യടാ! ഞാൻ അത് അവന്മാരോടല്ല പറഞ്ഞത്, നിങ്ങളോടാ പറഞ്ഞത്!" ഹൻസിബ പെട്ടെന്ന് എന്നെ നോക്കി

ചിരിയോടെ തിരുത്തി. "അവരൊക്കെ അത് എപ്പോഴേ കഴിച്ചു കഴിഞ്ഞു. നിങ്ങളാണ്

💬 Comments

View all comments