0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 155483

വന്ന വഴിക്ക് തന്നെ തുടങ്ങി അല്ലേ വികൃതി?"

"എന്റെ പെണ്ണിന് കുളി കഴിഞ്ഞ് വരുമ്പോൾ നല്ല മണം..." ഞാൻ അവളുടെ കഴുത്തിൽ ചുണ്ടുകൾ അമർത്തിക്കൊണ്ട് പതുക്കെ പറഞ്ഞു.

"അതൊക്കെ പിന്നെ... വേഗം ഇറങ്ങ്. എല്ലാവരും വിശന്നിരിക്കുവാണെന്ന് തോന്നുന്നു, നമുക്ക് പോയി ഭക്ഷണം

വിളമ്പാം," അവൾ എന്റെ കൈ മാറ്റിക്കൊണ്ട് നാണത്തോടെ പറഞ്ഞു.

അവൾ പതുക്കെ വാതിൽ തുറന്ന് ഹാളിലേക്ക് ഇറങ്ങി വന്നു.

"ആഹാ... ഇത്ത വന്നല്ലോ! മണം കിട്ടി വയറ്റിൽ നിന്ന് ആന അലറുന്നുണ്ട്," ഫാസിൽ വിശപ്പോടെ പറഞ്ഞു. "പെട്ടെന്ന് വിളമ്പ് ഇത്താ!"

"എന്നാൽ എല്ലാവരും കൈയും മുഖവും കഴുകി വന്ന് ഇരിക്ക്, ഞാൻ വിളമ്പാം," ഹൻസിബ പുഞ്ചിരിയോടെ ഡൈനിംഗ് ടേബിളിലേക്ക് നടന്നു.

കുറച്ചു സമയത്തിനുള്ളിൽ തന്നെ ഫ്ലാറ്റിലപ്പാടെ നല്ല നാടൻ ഫിഷ് ബിരിയാണിയുടെ വശീകരിക്കുന്ന മണം പടർന്നു.

"ഹോ! മണം കേട്ടിട്ട് വയറ്റിൽ നിന്ന് ആന അലറുന്നുണ്ട് ഇത്താ," ഫാസിൽ ബിരിയാണി ചെമ്പിന്റെ മൂടി തുറന്ന് നോക്കിക്കൊണ്ട്

പറഞ്ഞു. "ഈ മണം കുവൈറ്റിലെ കാറ്റിൽ അടിച്ചാൽ പുറത്തുള്ളവരും കൂടെ ഇങ്ങോട്ട് ഓടി വരും!. വലിയ പാത്രത്തിൽ ചൂട് ഫിഷ് ബിരിയാണിയും, കൂടെ നല്ല നാടൻ സലാഡും പപ്പടവും ഹൻസിബ വിളമ്പി വെച്ചു.

"അബ്ബാ... ബിരിയാണി പക്കാ റസ്റ്റോറന്റ് സ്റ്റൈൽ ആയിട്ടുണ്ടല്ലോ മോളെ!" രാമേന്ദ്രൻ ചേട്ടൻ ആദ്യത്തെ വായ കഴിച്ചതും സന്തോഷത്തോടെ പറഞ്ഞു. "ഈ കുവൈറ്റിൽ വന്നിട്ട് ഇത്രയും സ്വാദുള്ള ബിരിയാണി അടുത്തകാലത്തൊന്നും കഴിച്ചിട്ടില്ല."

"സത്യം ചേട്ടാ," ശ്രീരാഗും പ്ലേറ്റിലേക്ക് വീണ്ടും അല്പം റൈസ് എടുത്തുവെച്ചു. "ഷാജുവിന് എന്തായാലും ഭാഗ്യമുണ്ട്. ഈ രുചിയുള്ള ഭക്ഷണം ദിവസവും കഴിക്കാൻ പറ്റുമല്ലോ!"

"അതൊക്കെ പിന്നെ പറയാനുണ്ടോ," ഫാസിൽ എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു. "രാത്രിയിലെ വിശേഷങ്ങൾ ഒരുവശത്ത്, ഉച്ചയ്ക്ക് നല്ല സൂപ്പർ ഫുഡ്

വേറൊരു വശത്ത്! ഷാജുക്കയുടെ യോഗം വേറെത്തന്നെയാ!"

ഹൻസിബ അതുകേട്ട് തലതാഴ്ത്തി പതുക്കെ

💬 Comments

View all comments