Chapter Title : മുഹബത്ത് 3 [Vashalan]
ഞങ്ങൾ. പെട്ടെന്ന് പണി കഴിയുമല്ലോ. ഷാജുക്ക മീനിൽ
മസാല തേക്കുന്ന തിരക്കിലുമാണ്, അതുകൊണ്ട് തക്കാളിയും ഇഞ്ചിയും അരിയുന്ന പണി ഞങ്ങൾ ഏറ്റെടുത്തു!"
എല്ലാവരും ഒന്നിച്ച് അടുക്കളയിൽ കൂടിയതോടെ അവിടെ വീണ്ടും ഒരു കൊച്ചു ആഘോഷത്തിന്റെ അന്തരീക്ഷമായി. ഹൻസിബ ചോറിനുള്ള അരി കഴുകി വെച്ചു, ഫാസിലും ശ്രീരാഗും തക്കാളിയും പച്ചമുളകുമൊക്കെ അരിഞ്ഞു, രാമേന്ദ്രൻ ചേട്ടൻ സവാള നന്നാക്കി തന്ന് സവാള വഴറ്റാനുള്ള നെയ്യും മസാല കൂട്ടുകളും റെഡിയാക്കി കൊടുത്തു.
ഞാനും ഹൻസിബയും തമ്മിൽ അടുക്കളയുടെ തിരക്കിനിടയിൽ കൈകൾ തട്ടുമ്പോൾ കൈമാറിയ ആ ചെറിയ കൊഞ്ചലുകളും, അവന്മാരുടെ ഒളികണ്ണാലുള്ള തമാശ കളിയാക്കലുകളും ആ സമയം കൂടുതൽ രസകരമാക്കി.
ബിരിയാണി അടുപ്പത്ത് വെച്ച് ദം ആകാൻ
ഇട്ടപ്പോഴേക്കും വെള്ളിയാഴ്ച ഉച്ചയ്ക്കത്തെ പള്ളിയുടെ സമയമായിരുന്നു.
"എന്നാ ശരി, ബിരിയാണി അവിടെ ദമ്മിൽ കിടക്കട്ടെ. ഞങ്ങൾ പള്ളിയിൽ പോയിട്ട് വരാം," ഞാൻ ഹൻസിബയോട് പറഞ്ഞു.
"ആ ശരി ഇക്കാ... നിങ്ങൾ പോയിട്ട് വാ, ആ സമയത്തിനുള്ളിൽ ഞാൻ റൂമിൽ കയറി ഒന്നു ഫ്രഷായി ഡ്രസ്സ് ഒക്കെ മാറാം," ഹൻസിബ ചിരിയോടെ പറഞ്ഞു.
ഞാനും ഫാസിലും കുപ്പായമൊക്കെ മാറ്റി പള്ളിയിലേക്ക് ഇറങ്ങി.
രാമേന്ദ്രൻ ചേട്ടനും ശ്രീരാഗും ഹാളിലിരുന്ന് ടിവി കാണുകയായിരുന്നു.
പള്ളിയിലെ നമസ്കാരം കഴിഞ്ഞ് ഞാനും ഫാസിലും തിരികെ ഫ്ലാറ്റിൽ എത്തിയപ്പോൾ രാമേന്ദ്രൻ ചേട്ടനും ശ്രീരാഗും ഹാളിലിരുന്ന് വർത്തമാനം പറയുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ ഞങ്ങളുടെ റൂമിലേക്ക് നടന്നു.
മുറിയുടെ വാതിൽ ചെറിയൊരു വിടവിൽ
ചാരിയിട്ടിട്ടുണ്ടായിരുന്നു. ഞാൻ അകത്തേക്ക് കയറിയപ്പോൾ ഹൻസിബ കുളി കഴിഞ്ഞ് നല്ല ഈറൻ മുടിയോടെ, പുതിയൊരു ഡ്രസ്സൊക്കെ ഇട്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് തലമുടി ഉണക്കുകയായിരുന്നു.
ഞാൻ പിന്നിലൂടെ ചെന്ന് അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് വയറ്റിലേക്ക് അമർത്തിപ്പിടിച്ചു.
"ഇക്കാ... മാറ്, ആളുകൾ പുറത്തുണ്ട്!" അവൾ എന്റെ കൈകളിൽ തട്ടി കണ്ണാടിയിലൂടെ എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു. "പള്ളിയിൽ നിന്ന്
💬 Comments
View all comments