0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 152063

പറഞ്ഞു. "അവൻ മീൻ വെട്ടി ബിരിയാണി ഉണ്ടാക്കാൻ പെണ്ണിനെ സഹായിക്കാൻ കേറിയതല്ലേ...

നിങ്ങളതിനും കൂടി നടന്ന് കളിയാക്കാതെ ബിരിയാണിക്ക് ഉള്ള സവാളയെങ്കിലും അരിഞ്ഞു താടാ!"

ഹൻസിബ എന്നെ നോക്കി ഒന്ന് ചിരിച്ച്, കഴുകി വെച്ച മീൻ കഷണങ്ങൾ പാത്രത്തിലേക്ക് എടുത്തു വെച്ചു.

ഞാൻ അവളുടെ അരികിൽ നിന്ന് മീൻ കഷണങ്ങളിലേക്ക് മസാല പുരട്ടാൻ തുടങ്ങി.

അടുക്കളയിലെ ചെറിയ സ്ഥലത്ത് ഞങ്ങളുടെ ചുമലുകൾ തമ്മിൽ തട്ടി നിൽക്കുമ്പോഴൊക്കെ അവൾ നാണത്തോടെ എന്നെ നോക്കി കണ്ണ് ഉരുട്ടുന്നുണ്ടായിരുന്നു.

"ഇക്കാ... കുറച്ചൊന്ന് മാറി നിൽക്ക്," അവൾ പതുക്കെ, ഹാളിലേക്ക് കേൾക്കാത്ത ശബ്ദത്തിൽ പറഞ്ഞു. "അവന്മാര് അവിടെയിരുന്ന് നോക്കുന്നുണ്ട്. ഇനി അതിനും കൂടെ വല്ല കമന്റും ഇട്ട് വരും!"

"പോടീ... അവന്മാര് എന്തെങ്കിലും പറഞ്ഞ് ചിരിക്കട്ടെ. എനിക്ക് എന്റെ പെണ്ണിനെ സഹായിക്കാൻ തോന്നുമ്പോൾ ഞാൻ സഹായിക്കും," ഞാൻ അവളുടെ കവിളിൽ പതുക്കെ തട്ടി പറഞ്ഞ് മീനിൽ മസാല തിരുമ്മി വെച്ചു.

ഹാളിലിരുന്ന് സവാള നന്നാക്കുകയായിരുന്ന രാമേന്ദ്രൻ ചേട്ടൻ അവന്മാരോട് പറഞ്ഞു: "എന്നാ പിള്ളേരെ, ആ ചെക്കൻ അവിടെ സഹായിക്കാൻ കേറിയ സ്ഥിതിക്ക് നിങ്ങളും കൂടെ അങ്ങോട്ട് ചെല്ല്. തക്കാളിയും ഇഞ്ചിയും

പച്ചമുളകുമൊക്കെ അരിഞ്ഞ് ബിരിയാണിക്ക് പാകത്തിന് റെഡിയാക്കാൻ ഒന്ന് സഹായിക്ക്. എന്നാലേ പണി പെട്ടെന്ന് തീരൂ."

രാമേന്ദ്രൻ ചേട്ടൻ പറഞ്ഞതും ശ്രീരാഗും ഫാസിലിനും വീണ്ടും വികൃതി നിറഞ്ഞ മനസ്സോടെ അടുക്കളയിലേക്ക് കയറി വന്നു.

"എന്നാ ഇത്താ... ആ തക്കാളിയും പച്ചമുളകും ഇങ്ങോട്ട് താ," ഫാസിൽ കത്തി കൈയിലെടുത്തുകൊണ്ട് പറഞ്ഞു. "ഞങ്ങൾ ഇത് അരിഞ്ഞു തരാം."

"അയ്യോ... സാരമില്ല ഫാസിലേ, ഞാൻ ചെയ്തോളാം. നിങ്ങൾ പോയി ഹാളിൽ ഇരുന്നോ," ഹൻസിബ നാണത്തോടെ പറഞ്ഞു.

"അതിനെന്താ ഇത്താ, ഒരു പ്രശ്നവുമില്ല!" ശ്രീരാഗ് ചിരിച്ചുകൊണ്ട് തക്കാളി പാത്രം വാങ്ങി. "ഈ ബാച്ചിലേഴ്സ് റൂമിൽ ഇത്രയും കാലം ഇതൊക്കെ ചെയ്ത് ഭയങ്കര എക്സ്പീരിയൻസ് ഉള്ളവരാ

💬 Comments

View all comments