Chapter Title : മുഹബത്ത് 3 [Vashalan]
ഹൻസിബ ഇറങ്ങി വന്നതും ഹാളിലെ
സംഭാഷണങ്ങളൊക്കെ ഒന്നു പതുക്കെയായി. നാട്ടിൽ സാധാരണ പെൺകുട്ടികൾ ഇടാറുള്ളതുപോലെ നല്ല ഭംഗിയുള്ള ഒരു ഫ്ലോറൽ കുർത്തിയും മാച്ചിങ് ലെഗ്ഗിങ്സുമായിരുന്നു അവൾ ധരിച്ചിരുന്നത്.
മുടിയൊക്കെ ഭംഗിയായി കെട്ടി ഒതുക്കി, ഉച്ചയിലെ ക്ഷീണം മാറി കവിളുകളിൽ ചെറിയൊരു ചുവപ്പോടെ സുന്ദരിയായി വരുന്ന അവളെ കണ്ടതും ഫാസിൽ അറിയാതെ ഒന്നു നോക്കിനിന്നുപോയി.
ശ്രീരാഗ് അവനെ ഒളികണ്ണാൽ നോക്കി ഒന്നു കൈമുട്ടുകൊണ്ട് തട്ടി.
"ആഹാ ഷാജൂ... ഇത്ത ആകെ ഒരുങ്ങി വളരെ ഭംഗിയായിട്ടാണല്ലോ ഇറങ്ങിയിരിക്കുന്നത്!" ശ്രീരാഗ് ചിരിയോടെ പറഞ്ഞു.
"പിന്നല്ലാതെ..." ഫാസിൽ തമാശ മട്ടിൽ ഏറ്റുപിടിച്ചു. "ഷാജുക്കയുടെ ഒരു യോഗം സമ്മതിക്കണം! ഇത്രയും ഭംഗിയുള്ളൊരു പെണ്ണിനെ കെട്ടാൻ നല്ല ഭാഗ്യം വേണം കേട്ടോ.
ഞാൻ വെറുതെ പറഞ്ഞതല്ലേ ഷാജൂ, ഇത്തയെ കാണാൻ ശരിക്കും ഭംഗിയുണ്ട്," ഫാസിൽ ചിരിയടക്കാൻ പാടുപെട്ടു.
മതിയെടാ വികൃതിക്കൂട്ടങ്ങളേ... ഈ കൊടും ചൂടത്ത് പുറത്തിറങ്ങി കിടന്ന് പറമെയ്യാൻ നിൽക്കണ്ട," രാമേന്ദ്രൻ ചേട്ടൻ ചിരിയോടെ എഴുന്നേറ്റു. "കഴിഞ്ഞ ആഴ്ച നമ്മൾ വലിയ മാളിലും, അതിന് മുൻപത്തെ ആഴ്ച സൗഖ് മുബാറകിയയിലുമൊക്കെ പോയതല്ലേ.
ഇന്ന് നമുക്ക് ഇവിടെ അടുത്തുള്ള ആ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് പോകാം. ചെറിയൊരു ഹൈപ്പർമാർക്കറ്റും കുറെ മൊബൈൽ ഷോപ്പുകളുമൊക്കെ ഉള്ള സ്ഥലം. അത് കഴിഞ്ഞ് തൊട്ടപ്പുറത്തുള്ള ലുലുവിൽ വേണമെങ്കിൽ ജസ്റ്റ് ഒന്ന് കയറി കറങ്ങുകയും ചെയ്യാം.
നല്ല എസിയുടെ തണുപ്പും കൊള്ളാം ബീച്ചിലൊട്ട് വേറെ ഒരു ദിവസം പോകാം"
"അത് കൊള്ളാം ചേട്ടാ... വെറുതെ ഒരു കാഷ്വൽ ഔട്ടിംഗ്!" ഞാൻ പറഞ്ഞു. "അവിടെ
അപ്പുറത്ത് നല്ല അടിപൊളി സമാവർ ചായയും വൈകുന്നേരത്തെ നല്ല നാടൻ കടികളുമൊക്കെ കിട്ടുന്ന കടയുമുണ്ട്. കറക്കമൊക്കെ കഴിഞ്ഞ് അവിടെ കേറി നല്ലൊരു ഫുഡും കഴിച്ച് ചായയും കുടിച്ച് തിരികെ വരാം."
"ആഹാ... എന്നാൽ പിന്നെ ഒട്ടും വൈകിക്കേണ്ട," ശ്രീരാഗ് സന്തോഷത്തോടെ എഴുന്നേറ്റു. "സമാവർ ചായയുടെ കാര്യം
💬 Comments
View all comments