0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 160539

വഴിയിൽ കാണുന്നവരൊക്കെ ഇങ്ങനെ തുറിച്ചു നോക്കുന്നത് കണ്ട് ഷാജുക്ക വിരട്ടുന്നുണ്ടല്ലോ! ഇത്തയെ പുറത്തിറക്കിയാൽ ഇതാണ് കുഴപ്പം, ഇവിടുള്ളവന്മാരൊക്കെ പണി നിർത്തി വെച്ച് ഇത്തയെത്തന്നെ നോക്കി നിൽക്കും!"

"എടാ ഫാസിലേ... നീ ആ നാവ് ഒന്നു അടക്കി വെക്കുന്നുണ്ടോ,"ഞാന് അങ്ങനെ പറഞ്ഞതും ഹൻസിബ നാണം കൊണ്ട് എന്റെ പുറകിലേക്ക് പതുക്കെ ഒളിച്ചു.

"സത്യം പറഞ്ഞാൽ ആളുകളെ കുറ്റം പറയാൻ

പറ്റില്ല ഷാജൂ," ശ്രീരാഗും ചിരിയോടെ ഒപ്പം ചേർന്നു. "ഈ തിരക്കിനിടയിലും ഇത്രയും ഭംഗിയുള്ളൊരു പെണ്ണ് കൂടെ നടക്കുമ്പോൾ ആരും അറിയാതെ ഒന്നു നോക്കിപ്പോകും.

വഴിപോക്കരുടെ കണ്ണ് തള്ളുന്നത് കാണുമ്പോൾ നിനക്കും ഉള്ളിൽ ചെറിയൊരു പ്രൗഡിയൊക്കെ തോന്നുന്നുണ്ടാകും അല്ലേടാ!"ഈ സമയത്താണ് തൊട്ടടുത്തുള്ള വലിയൊരു ഇലക്ട്രോണിക്സ് കടയുടെ മുന്നിൽ വലിയൊരു ഓഫർ ബോർഡ് വെച്ചിരിക്കുന്നത് ശ്രീരാഗിന്റെ കണ്ണിൽ പെട്ടത്.

"എടാ ഫാസിലേ, അതൊക്കെ അവിടെ നിൽക്കട്ടെ... ദാ അങ്ങോട്ട് നോക്കിക്കേ!" ശ്രീരാഗ് കടയിലേക്ക് ചൂണ്ടി വിളിച്ചു പറഞ്ഞു. "അവിടെ പുതിയ ഇറങ്ങിയ ഐഫോണും വലിയ ഡിസ്പ്ലേ ടിവികളുമൊക്കെ നല്ല ഓഫറിൽ വെച്ചിട്ടുണ്ട്! വാ, നമുക്ക് ഒന്ന് കേറി നോക്കാം."

"ആഹാ, എന്നാ വാടാ!" ഫാസിൽ പർചേഴ്സിംങ് മനോഭാവത്തോടെ അങ്ങോട്ട്

നടന്നു. "നമുക്ക് ഒന്ന് വിലയൊക്കെ ചോദിച്ച് നോക്കാം, അടുത്ത മാസം നാട്ടിൽ പോകുമ്പോൾ വാങ്ങാൻ പറ്റിയ സാധനമാണോ എന്ന് അറിയാമല്ലോ."

അവന്മാര് രണ്ടും ആ കടയുടെ ഉള്ളിലേക്ക് ഓടിക്കയറിയതും രാമേന്ദ്രൻ ചേട്ടൻ ചിരിയോടെ എന്റെ നേരെ തിരിഞ്ഞു: "ഇവന്മാരുടെ ഒരു കാര്യം! വഴിയിൽ കാണുന്ന ഓഫറൊക്കെ കണ്ടാൽ പിന്നെ അതിന് പിറകെ പോകും.

എന്തായാലും അവന്മാര് അവിടെ നടന്ന് നോക്കട്ടെ, നമുക്ക് മെല്ലെ ലുലുവിന്റെ മുൻപിലേക്ക് നടക്കാം."

അവന്മാര് കടയിൽ കേറി സാധനങ്ങൾ നോക്കുന്ന ആ ഗ്യാപ്പിൽ, ആളുകളുടെ നോട്ടത്തിൽ നിന്നും കളിയാക്കലുകളിൽ നിന്നും ഒരു ചെറിയ ആശ്വാസം കിട്ടിയ സന്തോഷത്തിൽ ഹൻസിബ എന്റെ കയ്യിൽ അമർത്തിപ്പിടിച്ച്

💬 Comments

View all comments