0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 379.5K

പെണ്ണ് മുന്നിലൂടെ നടന്നുപോകുമ്പോൾ നോക്കാതിരിക്കാൻ പറ്റുമോ? അവർക്ക് ഇതൊക്കെ കാണുന്നതല്ലേ ഒരു ആശ്വാസം. അതിൽ അവരെ കുറ്റം പറയാൻ പറ്റില്ല."

"അയ്യേ... ഇക്ക എന്തൊക്കെയാ ഈ പറയുന്നത്! ശേ..." അവൾ നാണം കൊണ്ട് മുഖം ചുവന്ന് എന്റെ നെഞ്ചിൽ ചെറുതായി തല്ലി.

"സത്യമല്ലേടീ," ഞാൻ അവളുടെ കവിളിൽ പതുക്കെ തഴുകി. "കല്യാണത്തിന് മുൻപ് ഞാനും പുറത്തിറങ്ങുമ്പോൾ ഇതുപോലെ സൗന്ദര്യമുള്ള പെണ്ണുങ്ങളെ കാണുമ്പോൾ ഒന്നു നോക്കിനിന്നിട്ടുണ്ട്. അന്ന് എനിക്കും ഇതൊക്കെ ഒരു കാഴ്ചയായിരുന്നല്ലോ."

"ആഹാ! അപ്പോൾ ഇക്ക അങ്ങനെയൊക്കെ നോക്കാറുണ്ടായിരുന്നല്ലേ?" അവൾ കണ്ണുരുട്ടി കള്ള പിണക്കത്തോടെ പറഞ്ഞു. "എന്നാൽ ഇനി മുതൽ എന്നെ പുറത്തോട്ടൊന്നും കൊണ്ടുപോകണ്ട...

വഴിയിൽ കാണുന്ന പെണ്ണുങ്ങളെപ്പറ്റി എന്നോട് ഇങ്ങനെ പറഞ്ഞ് കേൾപ്പിക്കാനും വരണ്ട കേട്ടോ!"

"അതൊക്കെ പണ്ടല്ലേടീ..." ഞാൻ അവളെ ചേർത്തുപിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു. "നിന്നെപ്പോലെ ഇത്രയും നല്ലൊരു പെണ്ണിനെ കിട്ടിയ എനിക്ക് ഇനി വേറെ ഏത് പെണ്ണിനെ നോക്കാനാ?"

ആഹ്... ആ സോപ്പിടലൊക്കെ കൊള്ളാം! കുറച്ച് സോപ്പ് കൂടുതൽ വീഴുന്നുണ്ടെന്ന്

എനിക്ക് അറിയാം," അവൾ കള്ളപ്പിണക്കത്തോടെ എന്റെ നെഞ്ചിൽ ചെറുതായി തള്ളി.

"ഞാൻ കാര്യം തന്നെയല്ലേടീ പറഞ്ഞത്?" ഞാൻ ചിരിച്ചുകൊണ്ട് അവളെ കുറച്ചുകൂടി ചേർത്തുപിടിച്ചു. "ഇത്രയും നല്ലൊരു പെണ്ണിനെ കണ്ടാൽ വഴിയിൽ കാണുന്നവർ മാത്രമല്ല, നമ്മുടെ കൂടെയുള്ളവരും ഒന്നു നോക്കിപ്പോകും.

അതിന് ആരെയും കുറ്റം പറയാൻ പറ്റില്ല. പിന്നെ ഇവിടെയുള്ള അവന്മാരുടെ കാര്യം എനിക്ക് നന്നായിട്ട് അറിയാവുന്നതല്ലേ... ഞാൻ അവരെ കുറിച്ചൊക്കെ നിന്നോട് പറഞ്ഞിട്ടുമുണ്ട്.

അപ്പോൾ പിന്നെ നിന്നെപ്പോലൊരു പെണ്ണിനെ കൺമുന്നിൽ കണ്ടാൽ അവന്മാര് നോക്കാതിരിക്കുമോ?"

"ഒന്ന് പോയേ ഇക്കാ..." അവൾ കണ്ണുരുട്ടിക്കൊണ്ട്

💬 Comments

View all comments