Chapter Title : മുഹബത്ത് 3 [Vashalan]
ഞാൻ എസിയുടെ തണുപ്പ് കാരണം അസുഖം വല്ലതും വരുമോ എന്ന് ചോദിച്ചതാ...
അല്ലാതെ വേറെയൊന്നും മനസ്സിൽ വിചാരിച്ചിട്ടല്ല കേട്ടോ! എന്റെ വായിൽ നിന്ന് അറിയാതെ അങ്ങനെ വീണുപോയതാ... ക്ഷമിക്കണം."
ഹോ! ഈ ചേട്ടന്റെ ഒരു കാര്യം!" ഫാസിൽ ചിരി കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു. "ചേട്ടൻ നമ്മളെ ഉപദേശിക്കാൻ നിന്നതാ, ഒടുവിൽ ചേട്ടൻ തന്നെ പോയി വീണല്ലോ!"
"അതെയതേ! ഇതാണ് പറയുന്നത്, ആരെയും
ഉപദേശിക്കാൻ നിൽക്കരുത് എന്ന്," ശ്രീരാഗും ഒപ്പം ചേർന്ന് ചേട്ടനെ നോക്കി ആക്കി ചിരിച്ചു.

ചേട്ടന്റെ ആ നിഷ്കളങ്കമായ വെപ്രാളവും നാണവും കണ്ടപ്പോൾ ശ്രീരാഗും ഫാസിലിനും ചിരി കൺട്രോൾ ചെയ്യാൻ പറ്റിയില്ല. അവന്മാർ വായ പൊത്തി കടിച്ചമർത്തി ചിരിക്കാൻ തുടങ്ങി.
ഹൻസിബയുടെ മുഖത്തും നാണം പടർന്നെങ്കിലും അവൾ കാര്യം മനസ്സിലാക്കി വളരെ ശാന്തമായി മറുപടി പറഞ്ഞു:
"അയ്യോ! ചേട്ടാ... സാരമില്ല, ചേട്ടൻ ഇതിന് സോറിയൊന്നും പറയേണ്ട ആവശ്യമില്ല. ചേട്ടൻ എസിയുടെ കാര്യമാണ് ചോദിച്ചതെന്ന് എനിക്ക് മനസ്സിലായി. ഇനിയിപ്പോ ഇതിൽ ചെറിയൊരു തമാശ തോന്നി അവന്മാര് ചിരിച്ചാലും എനിക്ക് കുഴപ്പമൊന്നുമില്ല. നമ്മളൊക്കെ ഒരേ ഫ്ലാറ്റിൽ ഒരുമിച്ച്
കഴിയുന്നവരല്ലേ... ശ്രീരാഗും ഫാസിലും നേരത്തെ സംസാരിച്ചപ്പോഴും ഞാൻ പറഞ്ഞിരുന്നല്ലോ, നിങ്ങളെയൊക്കെ സ്വന്തം സഹോദരങ്ങളെപ്പോലെയാണ് ഞാൻ കാണുന്നത് എന്ന്. അതുകൊണ്ട് ഇത്തരം തമാശകളോ വർത്തമാനങ്ങളോ ഒന്നും ഓർത്ത് ചേട്ടൻ സങ്കടപ്പെടേണ്ട.
ആരും ഇവിടെ വിഷമിച്ചിരിക്കാനോ റിലാക്സ് ചെയ്യാതിരിക്കാനോ പാടില്ല. നിങ്ങളൊക്കെ നിങ്ങളുടെ ആ പഴയ സന്തോഷത്തോടെ തമാശകൾ പറഞ്ഞ് ഇരുന്നാൽ മതി, എനിക്കതിൽ ഒരു പ്രശ്നവുമില്ല."
ഹൻസിബ മുൻപത്തെ കാര്യങ്ങൾ കൂട്ടിയിണക്കി ആ രീതിയിൽ വ്യക്തമായി പറഞ്ഞപ്പോൾ രാമേന്ദ്രൻ ചേട്ടന് വലിയൊരു ആശ്വാസമായി.
"കണ്ടോ! അതാണ് ഞാൻ പറഞ്ഞത്, നമ്മുടെ ഇത്ത കട്ട പോസിറ്റീവാണെന്ന്!" ഫാസിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
അല്ല ഷാജൂ..." രാമേന്ദ്രൻ ചേട്ടൻ പെട്ടന്ന്
വിഷയം മാറ്റി എന്നെ നോക്കി ചോദിച്ചു. "ഈ മാസത്തെ മെസ്സിന്റെ കാര്യങ്ങളൊക്കെ എങ്ങനെയുണ്ട്? അടുത്തെങ്ങാനും സാധനങ്ങൾ വാങ്ങാൻ ലുലുവിൽ പോവേണ്ടി വരുമോ?"
"അതൊന്നും ഇനി ഈ മാസം പേടിക്കണ്ട ചേട്ടാ," ഞാൻ പ്ലേറ്റിലേക്ക് ചിക്കൻ കഷണം എടുത്തുവെച്ചുകൊണ്ട് പറഞ്ഞു. "കഴിഞ്ഞ ആഴ്ച ഞാൻ പോയപ്പോൾ തന്നെ ഈ
💬 Comments
View all comments