0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 375.4K

കേട്ടോ."

അവരുടെ ആ തുറന്നുപറച്ചിൽ കേട്ടപ്പോൾ ഹൻസിബ പതുക്കെ പുഞ്ചിരിച്ചു. അവൾ

വളരെ പാകതയോടെ മറുപടി നൽകി:

"ഏയ്... സാരമില്ല ശ്രീരാഗ്, ഫാസിൽ... എനിക്ക് വിഷമമൊന്നുമില്ല. ഇക്ക എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കി തന്നിരുന്നു, പിന്നെ എനിക്ക് നിങ്ങളെ അറിയാലോ....

നിങ്ങൾ തമാശയ്ക്ക് പറഞ്ഞതാണെന്ന് എനിക്ക് അറിയാം. പക്ഷേ പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ... ഒരു പെണ്ണല്ലേ, പെട്ടെന്ന് കേട്ടപ്പോൾ ഉള്ള ഒരു നാണക്കേടും വിറയലും കൊണ്ടാണ് ഞാൻ....

പിന്നെ ഞങ്ങളും കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു," അവൾ അവസാന വാക്ക് ഒരു കള്ളച്ചിരിയോടെയും നാണത്തോടെയും പറഞ്ഞു നിർത്തി.

ഹൻസിബയുടെ ആ നാടൻ ശൈലിയിലുള്ള തമാശ മറുപടി കേട്ടതും ഫാസിലും ശ്രീരാഗും ആശ്വാസത്തോടെ പൊട്ടിച്ചിരിച്ചു. ആ സംഭാഷണത്തോടെ ഇന്നലത്തെ ബാക്കി ഉണ്ടായിരുന്ന ചെറിയൊരു ജാള്യതയും മാറി എല്ലാവരുടെയും മനസ്സ് ശരിക്കും റിലാക്സ്

ആയി.

സിനിമ കഴിഞ്ഞ് ഇറങ്ങി ഞങ്ങൾ മാളിലെ ഒരു റസ്റ്റോറന്റിൽ ഡിന്നറിനായി ഇരുന്നു. പ്ലേറ്റുകളും ഭക്ഷണവുമൊക്കെ മേശപ്പുറത്ത് എത്തിയപ്പോൾ കുവൈറ്റിലെ കടുത്ത ചൂടിനെക്കുറിച്ചുള്ള വർത്തമാനത്തോടെയാണ് സംസാരം തുടങ്ങിയത്.

"അല്ല മോളെ... നാട്ടിൽ നിന്നുമിവിടെ വന്നു ഇറങ്ങിയപ്പോൾ നല്ല ചൂട് തോന്നുന്നുണ്ടോ?" രാമേന്ദ്രൻ ചേട്ടൻ ചിക്കൻ കറി പ്ലേറ്റിലേക്ക് പകർന്നു വെച്ചുകൊണ്ട് ചോദിച്ചു. "ഇവിടുത്തെ ഈ ചൂടുമായിട്ട് പൊരുത്തപ്പെട്ടോ?"

"അയ്യോ ചേട്ടാ... നാട്ടിലെ ചൂടുപോലെയല്ല ഇത്, പുറത്തിറങ്ങിയാൽ കാറ്റ് അടിക്കുമ്പോൾ പോലും പൊള്ളുന്ന പോലെ

തോന്നും!" ഹൻസിബ ചിരിച്ചുകൊണ്ട് പറഞ്ഞു.

"അതാ ഞാൻ പറഞ്ഞത്! കുവൈറ്റിൽ ഇപ്പോഴത്തെ സമയത്ത് പുറത്തൊന്നും ഇറങ്ങാൻ പറ്റില്ല. പകൽ സമയത്തൊക്കെ മോൾ റൂമിൽ തന്നെയാണല്ലോ ഇരിക്കുന്നത്," ചേട്ടൻ തുടന്നു.

"റൂമിൽ പിന്നെ എസി എപ്പോഴും

💬 Comments

View all comments