Chapter Title : മുഹബത്ത് 3 [Vashalan]
ഫുൾ ടൈം ഓണല്ലേ... എസിയുടെ തണുപ്പൊക്കെ മോൾക്ക് പറ്റുമോ? രാത്രിയില് തണുപ്പ് കാരണം കിടക്കുമ്പോൾ അസ്വസ്ഥത വല്ലതും..."
അത്രയും പറഞ്ഞു നിർത്തിയപ്പോഴാണ് ആ വാക്കിന്റെ ഒരു വശം പെട്ടെന്ന് രാമേന്ദ്രൻ ചേട്ടന്റെ മനസ്സിലേക്ക് വന്നത്! രാത്രിയിലെ തണുപ്പും, അപ്പുറത്തെ മുറിയിലേക്ക് കേൾക്കുന്ന കൊഞ്ചലുകളും സൗണ്ടുമൊക്കെ പെട്ടെന്ന് ഓർമ്മ വന്നതും ചേട്ടൻ ആകെ നാണിച്ചുപോയി.
താൻ വളരെ സ്വാഭാവികമായി എസിയുടെ കാര്യം ചോദിച്ചതാണെങ്കിലും, കേൾക്കുന്നവർക്ക്
അത് അനാവശ്യമായ ഒരു ഡബിൾ മീനിംഗായി തോന്നുമോ എന്ന് ചേട്ടന് പെട്ടെന്ന് കത്തി.
ചേട്ടന്റെ മുഖത്ത് വലിയൊരു ജാള്യത പടർന്നു. ചേട്ടൻ വേഗം നാണത്തോടെ തലതാഴ്ത്തി സോറി പറഞ്ഞു:
"അയ്യോ! മോളെ... സോറി കേട്ടോ! ഞാൻ... ഞാൻ പെട്ടെന്ന് പറയാനുള്ള തിടുക്കത്തിൽ ആ അർത്ഥത്തിൽ പറഞ്ഞു പോയതാ... സത്യത്തിൽ ഞാൻ എസിയുടെ തണുപ്പ് കാരണം അസുഖം വല്ലതും വരുമോ എന്ന് ചോദിച്ചതാ...
അല്ലാതെ വേറെയൊന്നും മനസ്സിൽ വിചാരിച്ചിട്ടല്ല കേട്ടോ! എന്റെ വായിൽ നിന്ന് അറിയാതെ അങ്ങനെ വീണുപോയതാ... ക്ഷമിക്കണം."
ഹോ! ഈ ചേട്ടന്റെ ഒരു കാര്യം!" ഫാസിൽ ചിരി കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു. "ചേട്ടൻ നമ്മളെ ഉപദേശിക്കാൻ നിന്നതാ, ഒടുവിൽ ചേട്ടൻ തന്നെ പോയി വീണല്ലോ!"
"അതെയതേ! ഇതാണ് പറയുന്നത്, ആരെയും
ഉപദേശിക്കാൻ നിൽക്കരുത് എന്ന്," ശ്രീരാഗും ഒപ്പം ചേർന്ന് ചേട്ടനെ നോക്കി ആക്കി ചിരിച്ചു.

ചേട്ടന്റെ ആ നിഷ്കളങ്കമായ വെപ്രാളവും നാണവും കണ്ടപ്പോൾ ശ്രീരാഗും ഫാസിലിനും ചിരി കൺട്രോൾ ചെയ്യാൻ പറ്റിയില്ല. അവന്മാർ വായ പൊത്തി കടിച്ചമർത്തി ചിരിക്കാൻ തുടങ്ങി.
ഹൻസിബയുടെ മുഖത്തും നാണം പടർന്നെങ്കിലും അവൾ കാര്യം മനസ്സിലാക്കി വളരെ ശാന്തമായി
💬 Comments
View all comments