0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 93889

പറഞ്ഞ് സ്വന്തം മുറിയിലേക്ക് നടന്നു.

ഞാനും ഹൻസിബയും ഞങ്ങളുടെ റൂമിൽ കയറി വാതിലടച്ചു. ബാഗും മറ്റും മാറ്റിവെച്ച് അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി അഴിച്ചിട്ടു. ഞാൻ പുറകിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു.

"രാമേന്ദ്രൻ ചേട്ടനെ പിള്ളേര് ചുമ്മാ പരോക്ഷമായിട്ട് ഇട്ട് താങ്ങുന്നത് കണ്ടോ ഡി?" ഞാൻ അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു.

"ഉം... ചേട്ടൻ പെട്ടെന്ന് ആകെ പതറിപ്പോയത് കൊണ്ടല്ലേ അവന്മാർക്ക് തമാശ പറയാൻ ഒരു അവസരം കിട്ടിയത്?" അവൾ കണ്ണാടിയിലൂടെ എന്നെ നോക്കി കള്ളച്ചിരി ചിരിച്ചു.

"ഞാൻ അങ്ങനെ റിലാക്സ് ചെയ്ത് സംസാരിച്ചതുകൊണ്ട് എല്ലാവരുടെയും മൂഡ്

ഓഫാവാതെ രക്ഷപ്പെട്ടു."

"അതെ... നീ സാഹചര്യം വളരെ നീറ്റായിട്ട് ഹാൻഡിൽ ചെയ്തു," ഞാൻ അവളെ എന്റെ നേരെ തിരിച്ചു.

ഞാൻ പുറകിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു.

"ഡി... നിനക്ക് അവരുടെ ആ സംസാരം കേട്ടിട്ട് കാര്യമായിട്ട് വല്ല ബുദ്ധിമുട്ടും തോന്നിയോ? അവന്മാർക്ക് എന്തെങ്കിലും ഒന്ന് കിട്ടിയാൽ പിന്നെ നാക്കിന് ഒരു ബ്രേക്കും ഇല്ലാതെയാ കളിയാക്കുന്നത്!

ഞാൻ നിന്റെ മുന്നിൽ വെച്ച് ഒന്നും പറയാൻ നിൽക്കണ്ട എന്ന് വിചാരിച്ചിട്ടാ പ്രതികരിക്കാഞ്ഞത്. പോരാത്തതിന് അവന്മാരോട് ഞാൻ ആദ്യമേ പറഞ്ഞിട്ടുമുള്ളതാ വർത്തമാനം പറയുമ്പോൾ ശ്രദ്ധിക്കണം എന്ന്."

ഞാൻ അവളുടെ ചുമലിൽ താടി ഊന്നി പതുക്കെ പറഞ്ഞു.

ഹൻസിബ കണ്ണാടിയിലൂടെ എന്നെ നോക്കി

ചെറുതായി പുഞ്ചിരിച്ചു. എന്നിട്ട് എന്റെ നേരെ തിരിഞ്ഞ് എന്റെ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു:

"ഇക്കാ...എനിക്ക് ഇപ്പോൾ ഒരു ബുദ്ധിമുട്ടുമില്ല! സത്യം പറഞ്ഞാൽ ആദ്യം ഇതൊക്കെ കേട്ടപ്പോൾ എനിക്കുമൊരു പ്രയാസം ഉണ്ടായിരുന്നു. പക്ഷേ പിന്നീട് ചിന്തിച്ചപ്പോഴാ മനസ്സിലായത്, നിങ്ങളൊക്കെ എത്രകാലമായി ഒന്നിച്ച് കഴിയുന്ന അടുത്ത സുഹൃത്തുക്കളാണെന്ന്.

ഞാൻ വന്നതുകൊണ്ട് നിങ്ങളുടെ ഇടയിലുള്ള സൗഹൃദത്തിൽ ഒരു അകൽച്ച ഉണ്ടാകേണ്ട കാര്യമില്ലല്ലോ. ഇതൊക്കെ തമാശയായി എടുത്താൽ പോരേ എന്ന് എനിക്കും തോന്നി."

അവൾ എന്റെ മുഖത്തേക്ക് നോക്കി തുടർന്നു:

"പിന്നെ... അവർ പറഞ്ഞതിലും കാര്യമുണ്ടല്ലോ, നമ്മൾ കുറച്ചൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നു. പിന്നെ... ഇങ്ങനെയൊക്കെ തമാശ പറയുന്നത് നിങ്ങൾ ആണുങ്ങളിൽ മാത്രം ഉള്ള

കാര്യമൊന്നുമല്ലല്ലോ. നാട്ടിൽ ഞങ്ങളുടെ കൂട്ടത്തിൽ കല്യാണം കഴിഞ്ഞ കൂട്ടുകാരികൾ വരുമ്പോഴൊക്കെ അവരും ഇങ്ങനത്തെ

💬 Comments

View all comments