0%

Chapter Title : മുഹബത്ത് 6 [Vashalan]

Author : Vashalan Read All Parts 149.3K

ആ ഫോൾഡബിൾ കട്ടിൽ മടക്കി ഞങ്ങളുടെ ബെഡ്റൂമിലേക്ക് കൊണ്ടുവന്നു.

ഞങ്ങൾ കിടക്കുന്ന മെയിൻ കട്ടിലിന്റെ സൈഡിൽ, അപ്പുറത്തെ ചുമരിനോട് ചേർത്ത് രാമേന്ദ്രേട്ടന്റെ ആ ഫോൾഡബിൾ കട്ടിൽ ഞങ്ങൾ ഇട്ടു. അതിന്റെ മുകളിൽ

പുള്ളിയുടെ കിടക്കയും ഇട്ടു. അങ്ങനെ നോക്കുമ്പോൾ ഞങ്ങളുടെ കട്ടിലിനും രാമേന്ദ്രേട്ടന്റെ കട്ടിലിനും ഇടയിൽ അത്യാവശ്യം ചെറിയൊരു ഗ്യാപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അങ്ങനെ കട്ടിലും ബെഡുമൊക്കെ ഞങ്ങളുടെ റൂമിൽ കൊണ്ടുപോയി സെറ്റ് ചെയ്തതിനു ശേഷം ഞങ്ങൾ മൂന്നുപേരും സ്വീകരണമുറിയിലേക്ക് വന്ന് പതിവുപോലെ ടിവി വെച്ച് അത് കണ്ടിരുന്നു.

അങ്ങനെ ടിവി കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് ഞാൻ പറഞ്ഞു:

" ശ്രീരാഗവും ഫാസിലും ഒക്കെ നാട്ടിൽ പോയിട്ട് ഇപ്പോ എങ്ങനെയുണ്ട്, അവരുടെ വിവരമൊന്നും ഇല്ലല്ലോ."

അതുകേട്ട് രാമേന്ദ്രേട്ടൻ പറഞ്ഞു: "അതല്ലെങ്കിലും അങ്ങനെയല്ലേ, നാട്ടിൽ എത്തിക്കഴിഞ്ഞാൽ പിന്നെ നാട് മതി എല്ലാവർക്കും."

ഞാൻ വീണ്ടും തുടർന്നു: "അവരിനിയിപ്പോ വരാൻ അധികം ദിവസമൊന്നുമില്ലല്ലോ. ഒരു രണ്ട്-മൂന്നാഴ്ച കഴിഞ്ഞാൽ അവരൊക്കെ തിരിച്ചെത്തുമല്ലോ. പോയിട്ട് ഇപ്പോ ഏകദേശം ഒരാഴ്ച ആവുന്നതേയുള്ളൂ."

അപ്പോൾ രാമേന്ദ്രേട്ടൻ പറഞ്ഞു: "അത് ശരിയാണ്, പ്രവാസികൾ ആശിച്ചുപിടിച്ച് ഒരു വർഷം കഷ്ടപ്പെട്ട് പണിയെടുത്തിട്ട് നാട്ടിൽ ആകെ ഒരു മാസം പോയി നിൽക്കുന്നതല്ലേ ഉള്ളൂ.

ആ ഒരു മാസം പെട്ടെന്ന് പറന്നുപോവുകയും ചെയ്യും."

അങ്ങനെ വിശേഷങ്ങളൊക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ ഒരു ചിരിയോടെ രാമേന്ദ്രേട്ടനോട് പറഞ്ഞു:

"ആ... പിന്നെ ചേട്ടാ, ഞാൻ നേരത്തെ പറഞ്ഞ ഒരു കാര്യത്തിൽ ചെറുതായിട്ടൊന്ന് വ്യത്യാസമുണ്ട്."

അതുകേട്ട് രാമേന്ദ്രേട്ടൻ സംശയത്തോടെ ചോദിച്ചു: "എന്ത് വ്യത്യാസം? എന്താടാ?"

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "അല്ല, ചിലപ്പോൾ രാത്രി എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ലെങ്കിൽ...

💬 Comments

View all comments