Chapter Title : മുല്ല [പഴഞ്ചൻ]
നീളുന്നതു കണ്ടപ്പോൾ ഞാൻ നോട്ടം പിൻവലിച്ചു... “ ശരിയാണല്ലോ... അവൻ എന്നാത്തിനാ എന്നെയിങ്ങനെ നോക്കുന്നേ... ” എന്റെ ശബ്ദത്തിൽ അല്പം ദേഷ്യം കലർന്നിരുന്നോ?... ഉണ്ടാവാം... പണ്ടേ ആണുങ്ങളുടെ നോട്ടവും ചിരിയും എന്നിൽ പേടിയാണ് ഉണർത്തിയിരുന്നത്... “ ന്റെ മോളേ... നിന്നെപ്പോലെ ഒരെണ്ണത്തിനെ കണ്ടാൽ ആണായി പിറന്നവൻ ഒന്നു നോക്കും... അമ്മാതിരി ഉരുപ്പടിയല്ലേ നീയ്യ്... ” അവൾ ചുണ്ടു ഒരു വശത്തേക്ക് കോട്ടി ഗോഷ്ടി കാണിക്കുന്നതു പോലെ പറഞ്ഞു... “ മിണ്ടാതിരുന്ന് കഴിക്കെടീ... എന്നെ നോക്കേണ്ട ആരും... ” എന്റെ മുഖം വാടുന്നത് കണ്ടിട്ടാവാം മോസി പിന്നൊന്നും പറഞ്ഞില്ല... വൈകിട്ട് ക്ലാസ് വിട്ട് പാർക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോൾ ഞാൻ മോസിയോട് ചോദിച്ചു... നാളെ ശനിയാഴ്ചയല്ലേ... ഞാൻ ഒറ്റയ്ക്ക് വീട്ടിലിരുന്ന് ബോറടിക്കും... നിനക്ക് എന്റെ വീട്ടിലോട്ട് വരാവോ... “ അതൊക്കെ വരാം... എനിക്കും പ്രത്യേകിച്ച് പണിയൊന്നുമില്ല വീട്ടിൽ... വന്നു കഴിഞ്ഞാൽ ഇന്ന് നീ കൊണ്ടു വന്ന പോലെ മീൻ വറുത്തത് ഉണ്ടാക്കിത്തരേണ്ടി വരും... Agree... ” അവൾ പുഞ്ചിരിയോടെ ചോദിച്ചു... “ ഉം... നീ വന്നാൽ മതി... ” അവളുടെ ഒപ്പം സൈക്കിൾ ചവിട്ടി സ്കൂളിനു പുറത്തേക്ക് പോവുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി... അപ്പോൾ സിദ്ധു അവന്റെ സൈക്കിളിനടുത്തു നിന്ന് തന്നെ നോക്കുന്നതു കണ്ടു... ഞാൻ പെട്ടെന്ന് മുഖം തിരിച്ചു... “ ഉം... ബെല്ലാ... അവൻ നിന്നേം കൊണ്ടേ പോകൂന്നാ എനിക്കു തോന്നുന്നേ... ” എനിക്ക് സമാന്തരമായി സൈക്കിൾ ചവിട്ടിക്കൊണ്ട് മോസി പറഞ്ഞു... “ ഉവ്വാ... അവൻ കൊണ്ടു പോകാനിങ്ങു വരട്ടെ.... ” ബെല്ലയുടെ മുഖത്ത് അത്രയും ദേഷ്യം വന്നതിന്റെ
💬 Comments
View all comments