Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 3 [മാൻഡ്രേക്ക്]
ചെയ്യുമ്പോളേ വീട്ടിൽ വരുള്ളൂ.."
ഞാനും ചിരിച്ചു..കുറച്ചു നേരത്തേക്ക് ആണെങ്കിലും സാദാരണ ഒരു സംസാരവും ചിരിയും ഞങ്ങൾ തമ്മിൽ ആദ്യമായി നടന്നത് എനിക്ക് തെല്ല് സമാദാനം നൽകി..
കുറച്ചു നടന്നു നമ്മുടെ വീടിന്റെ മുറ്റം കണ്ടു തുടങ്ങിയപ്പോൾ ഞാൻ കണ്ടു രണ്ടു പേര് മുറ്റത്തു വഴിയിലേക്ക് കണ്ണും നട്ടു വെപ്രാളം പിടിച്ചു നോക്കി ഇരിക്കുനത്.. അടുത്ത് എത്തിയപ്പോൾ ലിസി ചേച്ചി ചാടി എഴുനേറ്റു..
" നിന്നോട് പുറത്തേക്കു പോകരുത് എന്നു പറഞ്ഞത് അല്ലേ അപ്പു..?" ചീറി കൊണ്ടു കൈ ഓങ്ങി ലിസി ചേച്ചി എന്റെ അടുത്തേക് വന്നു..ഇതെന്താ ഇങ്ങനെ.. ഞാൻ പേടിച്ചു പോയി..
"ലിസി..." അപ്പാപ്പൻ വിളിച്ചത് കുറച്ചു കനത്തിൽ ആണ്.. അതു ലിസി ചേച്ചിയുടെ മുൻപോട്ടു ചീറി ഉള്ള വരവിനു ഒരു വിലങ്ങു ഇട്ടത് പോലെ ചേച്ചി നിന്നു..
"മനുഷ്യനെ പേടിപ്പിക്കാൻ ഉള്ള സകല വിദ്യയും അറിയാം ചെക്കന്.. എത്ര നേരം ആയി ഇവിടെ ഞങ്ങൾ ആദി കേറി ഇരിക്കുന്നു." കുറച്ചു ഒന്നു മയപ്പെട്ടു ചേച്ചി പരിഭവം പറഞ്ഞു.
"എന്റെ ലിസി ചേച്ചി ഇവൻ പുറത്തേക്കു ഒന്നും പോയില്ല.. തോട്ടത്തിൽ കൂടെ ഒക്കെ സർക്കസ് കളിച്ചു നടന്നു വഴി തെറ്റി വീട്ടിലേക്കു വന്നു.. അമ്മ കുറച്ചു സമയം അവിടെ പിടിച്ചു ഇരുത്തി.. അതാ വൈകിയത് " ഷെറിൻ എന്നെ രക്ഷിക്കാൻ പറഞ്ഞു.
അപ്പാപ്പന്റെയും ലിസി ചേച്ചിയുടെയും മുഖം തെളിഞ്ഞു.. ചെറിയ ഒരു ചിരി വന്നു..
"അമ്മ വന്നിട്ടുണ്ട്.. ഞാൻ ചെല്ലട്ടെ " ഷെറിൻ ലിസി ചേച്ചിയെ നോക്കി കണ്ണുകൾ ചിമ്മി ചിരിച്ചു പറഞ്ഞു.. പോകുമ്പോൾ എന്നെ നോക്കി
💬 Comments
View all comments