Chapter Title : മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ]
ചളി തുടച്ചു കളയാനാ" എന്ന് പറഞ്ഞു ഞാൻ ചിരി തുടങ്ങിയപ്പോഴാണ് അവൾക്ക് അബദ്ധം പറ്റിയത് മനസ്സിലായത്.
വീണ്ടും എന്റെ കയ്യിൽ പിച്ചാൻ വന്ന അവളുടെ കയ്യിൽ ഞാൻ മെല്ലെ പിടിച്ചു തിരിച്ചു. ജാസ്മിൻ ഉടനെ വേദന അഭിനയിച്ചു കൈ വിട്ട് പുറത്തേക്ക് നോക്കി ഇരുന്നു.
'ദൈവമേ, പണിയായോ?' എന്ന് ചിന്തിച്ചു ഞാൻ അവളെ മെല്ലെ തട്ടി വിളിച്ചു. മൈൻഡ് പോലും ചെയ്യുന്നില്ല. പുറത്തേക്ക് നോക്കി ഇരുപ്പാണ്.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, ഇവിടെ നിന്ന് നോക്കുമ്പോൾ ആള് സീരിയസ് ആണെന്ന് തോന്നുമെങ്കിലും തിരിഞ്ഞിരുന്ന് ചിരി അടക്കാൻ പാട് പെടുകയാണ് ആശാത്തി. അവളുടെ കള്ള ചിരി എനിക്ക് വിൻഡോ ഗ്ലാസ്സിലെ പ്രതിഫലനത്തിൽ കാണാം.
സംഗതി അഭിനയം ആണെന്ന് മനസ്സിലാക്കിയ ഞാൻ അവളെ ഇക്കിളിയിടാൻ തുടങ്ങി. ആദ്യം ദേഷ്യം അഭിനയിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് അധികനേരം പിടിച്ചു നിൽക്കാൻ പറ്റിയില്ല. കുടുകുടെ ചിരിച്ചുകൊണ്ട് എന്നെ അവൾ കളിയായി തല്ലി .
ആ രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങൾ ഒരുപാട് അടുത്തു എന്ന് ഞാൻ മനസ്സിലാക്കി. സ്നേഹമുള്ളിടത്തേ പിണക്കവും ഇണക്കവും ഒക്കെ പറഞ്ഞിട്ടുള്ളു എന്നാണല്ലോ.
ഫ്ലൈറ്റ് എടുത്തതിനു ശേഷം ബിസിനെസ്സ് ക്ലാസ്സിൻറെ സെറ്റപ്പ് ഒക്കെ അവൾ ഒരുവിധം എന്നെ പഠിപ്പിച്ചു. അൺലിമിറ്റഡ് മദ്യമാണ് എന്നെ ആകർഷിച്ചത്, ഒപ്പം നല്ല ഫുഡും. ഞാൻ ആദ്യം മുതലേ ഇത് നന്നായി മുതലെടുത്തു.
ജാസ്മിനും ഒട്ടും മോശമായിരുന്നില്ല. ഞാൻ അടിക്കുന്നതിനു ഒപ്പത്തിനൊപ്പം അവളും പിടിക്കുന്നത് കണ്ട് ഞാൻ അന്ധാളിച്ചു നിന്നു. പതുക്കെ മദ്യം തലക്ക് പിടിച്ചു തുടങ്ങിയപ്പോൾ ഞങ്ങൾ പേർസണൽ ആയ കാര്യങ്ങൾ സംസാരിച്ചു തുടങ്ങി.
ഞാൻ എൻറെ
💬 Comments
View all comments