Chapter Title : മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ]
വീട്ടുകാരുടെ കാര്യങ്ങളും കോളേജിനെ പറ്റിയും ഒക്കെ സംസാരിച്ചു. മീരയെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അവളിൽ നിന്നും ഞാൻ ഇത് വരെയും മൂവ് ഓൺ ചെയ്തിട്ടില്ല എന്നെനിക്ക് മനസ്സിലായി.
എൻറെ കണ്ണ് നിറയുന്നത് കണ്ട് ജാസ്മിൻ എൻറെ കയ്യെടുത്തു അവളുടെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു. എന്നെ സമാധാനിപ്പിക്കാൻ തുടങ്ങി. പക്ഷെ അവൾ വളരെ മെച്ചുവേർഡ് ആയിട്ടാണ് അത് കൈകാര്യം ചെയ്തത് എന്നത് എനിക്ക് വലിയ ആശ്വാസമായിരുന്നു.
ഇതിന് മുൻപ് ഈ വിഷയം ഷെയർ ചെയ്ത സുഹൃത്തുക്കൾ എല്ലാം അവളെ ഒരു തേപ്പുകാരിയാക്കി എന്നെ സമാധാനിപ്പിക്കാനുള്ള തിരക്കിലായിരുന്നു. എന്നാൽ ജാസ്മിൻ ഞങ്ങളെ രണ്ടു പേരെയും ജഡ്ജ് ചെയ്യാതെ കാര്യങ്ങളെ എനിക്ക് കുറച്ചുകൂടെ മനസ്സിലാക്കി തന്നു.
"വിവേക്, അവൾ വളരെ പ്രാക്ടിക്കൽ ആയ ഒരു പെൺകുട്ടിയാണ്. അവളുടെ വശത്തു നിന്ന് നോക്കുമ്പോൾ അവൾ ചിന്തിക്കുന്നത് ശരിയാണ് താനും. എന്നാൽ എനിക്കിത്രയും നേരം കൊണ്ട് നിന്നെ മനസ്സിലാക്കിയത് വെച്ച് നീ ഒരു കട്ട റൊമാന്റിക് ആണ്. നിങ്ങടെ കല്യാണവും കുട്ടികളും അവര്ക് ഇടാനുള്ള പേരുകളും വരെ കണ്ടു വെച്ച ടൈപ്പ് റൊമാന്റിക്. എനിക്ക് തോന്നുന്നു നിങ്ങളുടെ ഈ ബേസിക് ഡിഫറെൻസ് ആണ് എല്ലാത്തിനും കാരണം എന്ന്"
അത് കേട്ട എനിക്ക് എന്ത് പറയണം എന്നറിഞ്ഞൂടായിരുന്നു. എന്നെ വര്ഷങ്ങളായി അടുത്തറിയുന്ന സുഹൃത്തുക്കൾക്കു മനസ്സിലാവാത്ത കാര്യം വെറും മണിക്കൂറുകളുടെ പരിചയമുള്ള ജാസ്മിൻ മനസ്സിലാക്കിയത് എന്നെ ഒരേ സമയം സന്തോഷിപ്പിക്കുകയും സങ്കടപെടുത്തുകയും ചെയ്തു.
ഞാൻ അവളുടെ തോളിലേക്ക് ചാഞ്ഞു കിടന്ന് കരഞ്ഞു.
അവൾ തുടർന്നു "സീ, നീ എന്തിനാ കരയുന്നെ ? അവൾ
💬 Comments
View all comments