Chapter Title : മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ]
അതേ സമയം എൻറെ കണ്ണുകളുടെ ആഴങ്ങൾ തിരയുകയായിരുന്നു. അടുത്ത നിമിഷം ഏതോ ശക്തിയാൽ ഞാൻ എൻറെ ചുണ്ടുകൾ അവളുടെ മുഖത്തേക്ക് കൊണ്ടുവന്നു. ഞങ്ങളുടെ അധരങ്ങൾ തമ്മിൽ ചേർന്നു.
അവളൊരു കടലായി, ഞാൻ കടൽക്കരയും. ഓരോ തിരകളായി അവളെന്നിലേക്ക് പാഞ്ഞടുത്തു, ഒടുവിൽ ആർത്തലച്ചു എന്നിൽ ചേർന്നലിഞ്ഞു.
ഫ്ലൈറ്റ് അന്നൗൺസ്‌മെന്റിന്റെ ബെല്ല് കേട്ടാണ് ഞങ്ങൾ വിട്ടു മാറിയത്. അതൊരു ഫ്ലൈറ്റാണെന്നോ ഞങ്ങൾ ഒരു പബ്ലിക് സ്പേസിലാണെന്നോ ആലോചിക്കാതെയാണ് ഞങ്ങൾ അത്രയും നേരം ഇരുന്നതെന്ന് അപ്പോഴാണ് ബോധ്യം വന്നത്.
ഞങ്ങൾ ഇരുവരും സീറ്റിൽ നേരെ ഇരുന്നു. കുറച്ച നേരത്തേക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് പറ്റിയില്ല. 'ഞാൻ ചെയ്തത് അല്പം കടന്നു പോയോ? ഇത്രയും കുടിച്ചതിന്റെ ആണ്! ജാസ്മിൻ എന്ത് വിചാരിച്ചു കാണും?' ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങൾ എന്റെ തലയിലൂടെ പാഞ്ഞു.
അതേസമയം തലയിൽ വേറൊരു ഭാഗത്തു മറിച്ചൊരു വാഗ്‌വാദം നടക്കുകയായിരുന്നു. "ഏയ്, ഞാൻ ഉമ്മ വെക്കാൻ പോയപ്പോൾ അവളും ചുണ്ട് അടുത്തേക്ക് കൊണ്ടുവന്നിരുന്നു. ഇല്ലേ? മാത്രമല്ല, അവൾ തിരിച്ചു നന്നായി പ്രതികരിച്ചത് കൊണ്ടാണല്ലോ അത്രയും നേരം അത് നീണ്ടു പോയത്? "
ഇങ്ങനെ ഞാൻ എന്നെ തന്നെ കുറ്റപെടുത്തിയും സപ്പോർട്ട് ചെയ്തും തർക്കിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഇടംകണ്ണിട്ട് ജാസ്മിനെ ഒന്ന് നോക്കി. അവൾ പുറത്തേക്ക് ഉറ്റു നോക്കികൊണ്ട് ജനാലയുടെ അരികിൽ ഇരിക്കുകയാണ്. പക്ഷെ മുന്നത്തെ പോലെ എനിക്കവളുടെ മുഖം പ്രതിഫലനത്തിൽ കാണാം.
അവൾ ചെറുതായി ചിരിക്കുന്നുണ്ടോ?
തുടരും...
💬 Comments
View all comments