Chapter Title : മമ്മി എന്റെ ചങ്കത്തി [Joel]
പ്രിയതമനുമായി സുന്ദരമായ ജീവിതം സ്വപ്‌നം കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ തന്റെ സ്വപ്‌നങ്ങള്‍ കരിഞ്ഞുപോയ അവസ്ഥയായിരുന്നു ഷമീറയുടേത്. എബിയുമായുള്ള ബന്ധം അവള്‍ അങ്ങേയറ്റം സീരിയസായിരുന്നു . വീട്ടില്‍ കൂടെ കൂടെ വന്നു കൊണ്ടിരിക്കുന്ന വിവാഹാലോചകളില്‍ നിന്ന് രക്ഷനേടാന്‍ എബിയുടെ കൂടെ ഇറങ്ങി പുറപ്പെടാന്‍ പോലും അവള്‍ തയ്യാറായിരുന്നു.
ഷമീറയുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി മനസ്സില്ലാ മനസ്സോടുകൂടി എബി ഷമീറയുമായുള്ള ബന്ധം ഒരുദിവസം അവന്റെ മമ്മി സൗമ്യയോടു അവന്‍ അവതരിപ്പിച്ചു.
മമ്മി എനിക്ക് ഒരു സീരിയസ് കാര്യം പറയാനുണ്ട് എബി പറഞ്ഞു
എന്ത് സീരിയസ് കാര്യം...... എന്താ കല്യാണാലോചനയാണോ......... അവന്റെ മമ്മി സൗമ്യ അവനെ കളിയാക്കി കൊണ്ടു ചോദിച്ചു
അതേ കല്യാണക്കാര്യം തന്നെയാണ് .. ശബ്ദത്തിലെ ഗാംഭീര്യം കേട്ടപ്പോള്‍ തികച്ചും വിശ്വാസം വരാതെ സൗമ്യ അവന്റെ മുഖത്തുനോക്കി
അതേ മമ്മി കല്യാണക്കാര്യം തന്നെയാണ് എബി വീണ്ടും പറഞ്ഞു
എന്താടാ നിനക്കു വട്ടായോ ...... അവനെ കളിയാക്കി ചിരിച്ചുകൊണ്ടു സൗമ്യ പറഞ്ഞു
മമ്മി ആ ജോലി ഒന്നു നിര്‍ത്തു ഞാന്‍ സീരിയസായി ആണ് പറയുന്നത്
സൗമ്യ കാര്യത്തിന്റെ ഗൗരവം മനസ്സിലായപ്പോള്‍ കിച്ചണില്‍ ചെയ്തുകൊണ്ടിരുന്ന ജോലി നിര്‍ത്തി അവനഭിമുഖമായി തിരിഞ്ഞുനിന്നു
മമ്മീ എനിക്ക് ഷമീറയെ ഇങ്ങോട്ടു കൊണ്ടുവരണം
ഏതു ഷമീറ സൗമ്യ ഒന്നും അറിയാത്ത പോലെ അവനോടു ചോദിച്ചു
മമ്മി ഒന്നും അറിയാത്ത പോലെ അഭിനയിക്കല്ലേ..... എന്റെ ക്ലാസിലെ ഷമീറയെ
എടാ നീ കാര്യം പറ….. ഇങ്ങനെ കിടന്നു ചാടിക്കടിക്കാതെ…. സൗമ്യ പറഞ്ഞു
ഞാന്‍ പറഞ്ഞില്ലെ ... മമ്മിക്കറിയില്ലെ എന്റെ ഫ്രണ്ട് ഷമീറയെ...... ഞാന്‍ പറയാറില്ലെ അവളെ പറ്റി......
ഷമീറ നിന്റെ ചങ്കത്തിയല്ലേ .....
ഉം .... മമ്മി എനിക്ക് അവളെ ഭയങ്കര ഇഷ്ടാ ....എനിക്ക് അവളെ കല്യാണം കഴിക്കണം
സത്യത്തില്‍ ഒരു കൊച്ചുകുട്ടി കളപ്പാട്ടം വാങ്ങി കൊടുക്കണം എന്നുപറഞ്ഞു വാശി പിടിക്കുന്നപോലെയാണ് സൗമ്യക്കു തോന്നിയത് .എങ്ങിലും എബിയുടെ ഗൗരവഭാവവും കാര്യങ്ങളുടെ കിടപ്പുവശവും കണ്ടപ്പോള്‍ സൗമ്യ മനസ്സില്‍ തോന്നിയ ലാഘവം പുറത്തെടുക്കാതെ സീരിയസായി എബിയോടു സംസാരിക്കാന്‍ തിരുമാനിച്ചു
എടാ അവള്‍ നിന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നല്ലേ നീ പറയാറ് ...ഇതിപ്പോള്‍ എന്തുപറ്റി സൗമ്യ ചോദിച്ചു
മമ്മി കാര്യം മനസ്സിലാക്ക് ......
💬 Comments
View all comments