Chapter Title : മമ്മി എന്റെ ചങ്കത്തി [Joel]
തിരുമാനിച്ചു. ഇപ്പോഴത്തെ പിള്ളേരാണ് എപ്പോഴാണ് തലതിരിവ് കാണിക്കാന്‍ പോകുന്നത് എന്നറിയില്ല.. പിള്ളേരല്ലേ എടുത്തുചാട്ടം കൂടുതലായിരിക്കും .എബിയുടെ സ്വഭാവം വച്ച് ഇത്തരം കാര്യങ്ങളില്‍ അവന്‍ വളരെ സീരിയസായിരിക്കും.എന്തായാലും കാര്യങ്ങളെ സീരിയസായി തന്നെ സമീപിക്കാന്‍ സൗമ്യയും തിരുമാനിച്ചു. അവന്റെ മനസ്സ് കൂടുതലറിയാനും മറ്റുമായി അവള്‍ പലപ്പോഴും അവനോട് ഇക്കാര്യത്തെപറ്റി സംസാരിച്ചു
ടാ ഷമീറ ഒരു മുസ്ലീം കുട്ടിയല്ലേ .....ഡാഡി ഇതൊക്കെ സമ്മതിക്കുമോ എന്നു കണ്ടറിയണം
മുസ്ലീമും ക്രിസ്ത്യാനിയൊന്നുമല്ല .....ഒരു മനുഷ്യനാണ് എബിയുടെ വാക്കുകള്‍ കടുത്തതായിരുന്നു
സൗമ്യ് എന്തുപറയണം എന്നറിയാതെ വിഷമിച്ചു
ടാ നിങ്ങള്‍ക്ക് ബിടെക്ക് കംപ്ലീറ്റ് ചെയ്തിട്ടു പോരേ കല്യാണക്കാര്യം എല്ലാം....അതുവരെ അവളോട് വൈറ്റ് ചെയ്യാന്‍ പറ
ഞാന്‍ പറഞ്ഞില്ലേ മമ്മി....അവളുടെ കല്യാണം ഉടന്‍ നിശ്ചയിക്കും പിന്നെ കാത്തിരുന്നിട്ട് എന്തു കാര്യം..
ആ ആഴ്ച ജോയി തിരുച്ചിറപ്പിള്ളിയില്‍ നിന്ന് നാട്ടിലേക്കെത്തി.ആദ്യം വളരെ ദേ്ഷ്യത്തിലായിരുന്നെങ്കിലും സൗമ്യയുടെ അപേക്ഷയെ മാനിച്ച് എബിയുമായി സൗമ്യമായി സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കാന്‍ അയാള്‍ തിരുമാനിച്ചു. സൗമ്യയാണ് സംസാരത്തിന് തുടക്കമിട്ടത്
മോനേ ഞാന്‍ ഡാഡിയോട് എല്ലാം പറഞ്ഞിട്ടുണ്ട് സൗമ്യ പറഞ്ഞു
എബീ നീ എട്ടും പൊട്ടും തിരിയാത്ത ചളള് പിള്ളാരെ പോലെയല്ല എന്നാണ് എനിക്ക് തോന്നുന്നത് ... പ്രേമവും കൂട്ടുകെട്ടും എല്ലാം ഈ പ്രായത്തില്‍ ഉണ്ടാകും അത് നിന്റെ പ്രായത്തിന്റെ ആണെന്നുള്ള തിരിച്ചറിവ് നിനക്കുണ്ടാകണം
നിനക്ക് 23 വയസ്സെ ആയുള്ളൂ....ബിടെക്ക് പോലും കംപ്ലീറ്റായിട്ടില്ല.... നീ തന്നെ പറ ഒരു കല്യാണത്തെ പറ്റി ചിന്തിക്കാനുള്ള സമയമാണോ ഇത് ... നിനക്ക് നിന്റെ ഭാവിയെ പറ്റി വല്ല ചിന്തയുമുണ്ടോ ? നീ ഞങ്ങളുടെ ഏകമകനാണ്
ഡാഡി .... ഞാന്‍ തമാശക്കല്ല അവളെ സ്‌നേഹിച്ചത് .....
എടാ നിനക്ക് എത്ര സപ്ലി എഴുതി എടുക്കാനുണ്ട് ..... നീ ആദ്യം ബിടെക്ക്
കംപ്ലീറ്റ് ചെയ്യ് . ബിടെക്ക് പോയിട്ട് ഇന്ന് എംബിഎ എടുത്താല്‍ വരെ ജോലികിട്ടാന്‍ ബുദ്ധിമുട്ടാണ്
കാറ്ററിംഗ് ജോലിക്ക് പോകാനും എനിക്ക് മടിയല്ല ഡാഡി ...ഞാന്‍ എന്ത് ജോലിയും എടുക്കാന്‍ തയ്യാറാണ് ... ബാങ്കി ജോലി മാത്രമല്ലല്ലോ ഈ നാട്ടില്‍ േജാലി
എടാ നീ പ്രാക്ടിക്കലായി ചിന്തിക്ക് സിനിമയില്‍ കാണുന്ന ഡയലോഗ് അടിക്കാതെ
💬 Comments
View all comments