0%

Chapter Title : മുംതാസ് ബീഗം ബോഡി ഗാർഡ്

Author : sid Read All Parts 779

പ്രായം തോന്നിക്കുന്ന സ്ത്രീയായിരുന്നു. അവരോട് ഞാൻ എന്റെ ഐഡി കാർഡ് കാണിച്ചു. അവർ മാഡത്തിന് ഫോൺ ചെയ്തു. കുറച്ച് കഴിഞ്ഞ് അവരെന്നോട് അകത്തേക്ക് ചെല്ലുവാൻ പറഞ്ഞു. ഏകദേശം രണ്ട് മിനിട്ട് ഉള്ളിലേക്ക് നടക്കാനുണ്ടായിരുന്നു. വഴിയുടെ ഇരു- ഭാഗങ്ങളിലും പലത്തരത്തിലുള്ള ചെടികളും, മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ടായിരുന്നു. അകത്തേക്ക് ചെന്ന ഞാൻ ആ വീട് കണ്ട് വാ പൊളിച്ചു പോയി , അതിസമ്പന്നതയുടെ മൂർത്തീ ഭാവമായിരുന്നു ആ വീടിന്, അവിടെ പലത്തരം ജോലിയിൽ വ്യാപൃതരായിരിക്കുന്ന ജോലിക്കാർ. അപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്, ഒരൊറ്റ ആണുങ്ങളും പണിക്കാരായിട്ടില്ല, എല്ലാവരും സ്ത്രീകൾ തന്നെ. " ആരാ എവിടുന്നാ " ഒരു വയസായ സ്ത്രീ എന്നോട് വന്ന് ചോദിച്ചു "എന്റെ പേര് മനു,  ഞാൻ മാഡത്തിനെ കാണാൻ വന്നതാ " "ഒരു മിനിട്ട് നിൽക്ക്, ഞാൻ മാഡത്തിനോട് പറയട്ടെ ", അവർ അകത്തേക്ക് ചെന്നു. ഞാൻ പുറത്ത് കാത്തിരുന്നു, രണ്ട് മിനിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു. പോർച്ചിൽ ഒരു പഴയ മിലിറ്ററി ജീപ്പ് കിടപ്പുണ്ട്. ഒരു ഗ്യാരേജിന്റെ ഷട്ടറു കണ്ടു, വേറെ വാഹനങ്ങളൊന്നും പുറത്ത് കണ്ടില്ല. അവിടെ ജോലിയെടുത്തിരുന്നവരെല്ലാം  വല്ലാത്ത ഒരത്ഭുതത്തോടെ എന്നെ നോക്കി കൊണ്ടിരുന്നു." ഇവരൊന്നും മനുഷ്യനെ കണ്ടിട്ടില്ലേ " ഞാൻ പിറുപിറുത്തു. "നിങ്ങളോട് അകത്തേക്ക് ചെയ്യാൻ പറഞ്ഞു " നേരത്തെ കണ്ട സ്ത്രീ വന്ന് പറഞ്ഞു. ഞാൻ അകത്തേക്ക് കയറിച്ചെന്നു. അവിടെ പൂമുഖത്ത് സോഫയിൽ പർദ്ദയും ബുർഖയും അണിഞ്ഞ് ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. "മനു ,, അല്ലേ " " അതെ മാഡം " ഞാൻ അലക്സ് സർ തന്ന ലെറ്റർ മാഡത്തിനെ ഏൽപ്പിച്ചു.

💬 Comments

View all comments