Chapter Title : മുനി ടീച്ചർ 3 [Decent]
കുട്ടാ?" "അങ്ങിനെയല്ല ലിസിമ്മേ, ലിസിമ്മ വളരെ നല്ലതാ. ലിസിമ്മയുടെ പ്രശ്നങ്ങൾ എനിക്കറിയാം. ആ പ്രശ്നങ്ങൾ കാരണമല്ലേ എന്നോട് പല തരത്തിലും പെരുമാറുന്നത്? അല്ലേ? സത്യമല്ലേ? ഞാൻ അവിടെന്നു പോന്ന ദിവസവും അതാണ് സംഭവിച്ചത്." "അതേടാ. ശരിയാണ്. പക്ഷേ അപ്പോൾ എനിക്കങ്ങനെ തോന്നില്ല. തെറ്റാണെന്നു തോന്നില്ല." "തെറ്റാണെന്നു ഞാൻ പറഞ്ഞില്ലല്ലോ. പക്ഷെ അതിനേക്കാളും ശരിയായതല്ലേ ലിസിമ്മയെ അടുത്ത രണ്ടാഴ്ച കാത്തിരിക്കുന്നത്? എന്തിനാ അത്ര നല്ല ഭാഗ്യം വേണ്ടാന്നുവക്കുന്നത്? അച്ഛന്റെ സ്നേഹം നഷ്ടമാക്കി കളയരുത്. സമ്മതിച്ചോ?" "ശരിയാ കുട്ടാ. സമ്മതിച്ചു." ലിസിമ്മയുടെ ശബ്ദം ഇടറുന്ന പോലെ. ലിസിമ്മ അനുസരണയുള്ള കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കുന്നു. കളങ്കമില്ലാത്ത സംസാരം. അതാണവരുടെ യഥാർത്ഥ മനസ്. സാഹചര്യവും പ്രഷറും കാരണം എന്നോട് സംസാരിക്കുന്നതും പെരുമാറുന്നതും എല്ലാം മറ്റൊരു രൂപത്തിലാണ്. അച്ഛനോടും. ഇതുകാരണം വീട് ഒരു വീടല്ലാതായി മാറിയിരിക്കുന്നു. "ഓക്കേ കുട്ടാ. ഞാൻ പിന്നെ വിളിക്കാ" ലിസിമ്മ കരച്ചിലിന്റെ വക്കത്താണ് എന്ന് തോന്നുന്നു.. പറഞ്ഞു സമാധാനിപ്പിച്ചു ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ ഫോൺ വച്ചു. സോഫയിൽ ചാരിക്കിടന്നു. വീട്ടിലെ പ്രശ്നങ്ങൾ മാറാൻ എനിക്കാവുന്നത് ഞാൻ ചെയ്തേ മതിയാവൂ. അച്ഛനുമായി ഒരു രണ്ടാഴ്ച പ്രശ്നങ്ങളൊന്നുമില്ലാതെ പോയാൽ തന്നെ വീട്ടിലെ ഒരുപാടു പ്രശ്നങ്ങൾ മാറും. ലിസിമ്മയുടെ സ്വഭാവവും. പ്രശ്നങ്ങളുമെല്ലാം തീരും. എല്ലാം ശരിയായാൽ മതിയായിരുന്നു എന്നു ഞാൻ കരുതി. കുറെ നേരം എന്തൊക്കെയോ ചിന്തിച്ചുകിടന്നു. ശേഷം വീണ്ടും കണ്ടുകൊണ്ടിരുന്ന സിനിയിലേക്കുതിരിഞ്ഞു. ഇനി വൈവ എക്സാം മാത്രമേ ബാക്കിയുള്ളൂ കുറെ സമയം മറ്റു വായനകളും ടിവിയും ഒക്കെയായി കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നുപോയി. അതിനിടയിൽ പരീക്ഷകളും കഴിഞ്ഞു.
ബന്ധങ്ങൾ മെച്ചപ്പെടുന്നു.
നാട്ടിൽനിന്ന്
💬 Comments
View all comments