Chapter Title : മുനി ടീച്ചർ 6 [Decent]
ആയിക്കാണും, അറിയാതെ മയങ്ങിപ്പോയപ്പോൾ.
രാവിലെ അലാറം അടിക്കാതെതന്നെ ഞാൻ ഉറക്കമുണർന്നു. ഉണർന്നുകിടന്നു അല്പനേരത്തിനു ശേഷമാണ് ടീച്ചർ വരുന്നത് മനസിലേക്കോടിവന്നത്. പെട്ടെന്നാണ് സമയം എട്ടുമണി കഴിഞ്ഞെന്നു ഞാനറിഞ്ഞത്. ചാടി എഴുന്നേറ്റു ഞാൻ ബാത്റൂമിലേക്കോടി. രാവിലെ ഏഴുമണിക്ക് എണീക്കാൻ അലാറം വച്ചിരുന്നു. വൈകിയുറങ്ങിയതുകൊണ്ട് അലാറം അടിച്ചതറിഞ്ഞില്ല എന്നത് പിന്നീടാണെനിക്ക് മനസ്സിലായത്. ഓടിച്ചാടി ഞാൻ പെട്ടെന്ന് റെഡിയായി. ഒരു മണിക്കൂറെങ്കിലുമെടുക്കും ലാൽബാഗിലെത്താൻ. ടീച്ചർ എത്തുന്നതിനു മുമ്പു തന്നെ എത്താതിരുന്നാൽ മോശം തന്നെ. ടീച്ചറുടെ വിളി പ്രതീക്ഷിച്ചിരുന്നു ഞാൻ. അങ്ങോട്ട് വിളിച്ചില്ല. ഒരു എട്ടേ മുപ്പത്തായപ്പോൾ അതാ ടീച്ചറുടെ നമ്പറിൽ നിന്നും വിളി വരുന്നു.
"എന്നെ ഫ്രണ്ട് മെട്രോ സ്റ്റേഷനിൽ വിട്ടു. ഇനി അവിടെയെത്താൻ അര മണിക്കൂറോളം വേണം. ടിക്കറ്റ് എടുക്കാൻ നിൽക്കുവാ."
"സമാധാനം. വിളി വരാത്തകാരണം ഞാൻ പേടിച്ചിരുക്കുവായിരുന്നു.”
"അതെന്തിനാ പേടി?"
"ഇനി വല്ല അസൗകര്യവും വന്നോ എന്നൊരു പേടി"
"ഉം... എന്നാൽ വച്ചോ. ടിക്കറ്റ് എടുക്കട്ടേ, കയറിയിട്ടു വിളിക്കാം. നീ എവിടെയെത്തി?"
"ഞാനും മെട്രോയിലാ... ഒരു ഇരുപതു മിനുട്ടിൽ അവിടെയെത്തും. ടീച്ചറെത്തുമ്പോൾ ഞാൻ സ്റ്റേഷനിലുണ്ടാകും."
"എന്നാ ശരി. കയറിയിട്ട് വിളിക്കാം. ബൈ!"
അക്ഷമനായി ഞാൻ ടീച്ചറുടെ വിളിയും പ്രതീക്ഷിച്ചിരുന്നു. ഇരുപതു മിനിറ്റായിട്ടും വിളിയൊന്നുമില്ല. ക്ഷമകെട്ട് ഞാൻ തിരിച്ചു വിളിച്ചു. വിളിക്കാം എന്നുപറഞ്ഞു ഫോൺ കട്ട് ചെയ്തു. എന്ത് പറ്റി എന്നും ചിന്തിച്ചു ഞാൻ സ്റ്റേഷനിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടേയിരുന്നു. സമയം അരമണിക്കൂർ കഴിഞ്ഞു, നാൽപതു മിനിറ്റായി.
എത്തേണ്ട സമയം കഴിഞ്ഞു. രണ്ടു ട്രെയിനുകൾ കടന്നുപോയി. ആളുകൾ മുഴുവനും ഇറങ്ങിപോയിട്ടും ടീച്ചറില്ല. മൂന്നാമത്തെ ട്രെയിനിലുമില്ലെങ്കിൽ വിളിച്ചുനോക്കാം എന്നുകരുതി ഞാൻ അവിടെ അക്ഷമനായിരുന്നു. മൂന്നാമത്തെ
💬 Comments
View all comments