Chapter Title : മുറപ്പെണ്ണ് 2 [പൂച്ച]
ലെച്ചുവിന്റെ അമ്മ...... പിന്നെ കൊച്ചച്ചൻ......!
കൊച്ചച്ചന് ഒരു മകൾ ആണ്...... പേര് ആർദ്ര...... ഇപ്പൊ പതിനാല് വയസ്.....
കുഞ്ഞമ്മയുടെ അമ്മയുടെ അനിയന്റെ ഇളയ മകളാണ് വർഷ...... ഞാനുമായി നല്ല കൂട്ടായിരുന്നു.....
ചേട്ടൻ അവളോട് അവന്റെ ഇഷ്ടം അറിയിച്ചത് എന്നിലൂടെയാണ്......
പറയാം.....
വർഷയുടെ ചേച്ചി ഹർഷ........
ചേച്ചി അവളെ കാൾ ഒൻപതുവയസിന് മൂത്തതാണ്....
ഞാൻ അവളോട് അവന്റെ കാര്യം പറയുന്നത് രണ്ടുവർഷം മുന്നേയുള്ള ഹർഷ ചേച്ചിയുടെ കല്യാണത്തിനാണ്..... അന്ന് എനിക്ക് പതിനാറു വയസ്സ്....
എന്റെ ചേട്ടൻ നല്ലതുപോലെ പഠിക്കും എന്നാലും ക്ലാസ്സിലൊന്നും ബുജി എന്നാ പേര് വീണിട്ടില്ല....
ഞങ്ങളുടെ ഫാമിലിയിൽ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ചേട്ടനും ലെച്ചുവിനും പറ്റും....
അതുകൊണ്ടുതന്നെ ആർദ്രയുടെയും പ്രിയയുടെയും റോൾ മോഡൽ ഇവർ തന്നെയാണ്......
ആ കല്യാണ ദിവസം ഞാൻ കൂടുതലും ഹർഷയുടെ കൂടെ ആയിരുന്നു..... കുടുംബത്തിൽ ആണ് തരിയായി ഞാനും എന്റെ ചേട്ടനും മാത്രമുള്ളതിനാൽ കല്യാണത്തിന് ഓടിനടക്കേണ്ടി വന്നു..... കൂട്ടത്തിൽ ചേട്ടൻ ഹർഷയെ ഇമ്പ്രെസ്സ് ചെയ്യാനായി ഒരുപാട് പ്രയത്നിച്ചു!
ചെറിയ ഒരു ഗ്യപ്പുകിട്ടിയപ്പോൾ എന്നെ അവൻ ഹർഷായുട അടുത്തേക്ക് പറഞ്ഞുവിട്ടു....
അമ്പലപ്പുഴ അമ്പലത്തിൽ വച്ചാണ് ചേച്ചിയുടെ കല്യാണം.....
ഞാൻ അവളുടെ അടുത്തോട്ടു ചെല്ലുമ്പോൾ അവൾ അവളുടെ കൂട്ടുകാരികളോട് സംസാരിക്കുകയാരുന്നു....
""വർഷേ ഒന്ന് വന്നേ ഒരു കാര്യം പറയാനുണ്ട്....""
""എന്താടാ..... നല്ല തിരക്കാ നീ കാര്യം പറ....""
""നീവന്നെ കുറച്ചു രഹസ്യമാണ്.....""
""പിന്നെ ഈ നേരമില്ലാത്ത നേരത്തല്ലേ അവന്റെ രഹസ്യം.....""
""എടി പ്ലീസ്.... ഒന്ന് വാ ""
""പോടാ ഇത്രക്ക് അത്യാവശ്യം എന്താ.......""
""എടി നിന്റെ തന്ന ജീവിതപ്രശ്നമാ.......""
""എന്റെ എന്തോന്ന് പ്രശ്നം......
💬 Comments
View all comments