Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]
മൂക്കിൽ നിന്നും പുക കട്ടി ആയി പുറത്തേക്ക് പഞ്ഞി കെട്ടുകൾ പോലെ തുപ്പി. മനീഷയ്ക്ക് അത് കണ്ട് കണ്ണ് തെള്ളി പോയി. തികച്ചും മീര ഒരു വലിക്കാരി തന്നെ എന്ന് ഒറ്റ നോട്ടത്തിൽ മനീഷയ്ക്ക് മനസ്സിൽ ആയി.
മീര :നിനക്ക് വേണോ.... വേണമെങ്കിൽ ഒരു പഫ് എടുത്തോ...
മനീഷ :എനിക്ക് എങ്ങും വേണ്ട.... ഒന്ന് പോയെ പെണ്ണേ...
മീര :നീ ഇങ്ങനെ നല്ല സർട്ടിഫിക്കറ്റ് കൊണ്ട് നടക്ക്.
പെട്ടന്ന് മനീഷയുടെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി. അവൾ സ്‌ക്രീനിൽ നോക്കിയപ്പോൾ പരിചയം ഇല്ലാത്ത ഒരു നമ്പർ അതും ഇന്ത്യൻ നമ്പർ അല്ലാത്തത് കൊണ്ട് അവൾക്ക് ഉണ്ണിയേട്ടൻ ആണ് തോന്നി വേഗം പിക് ചെയ്തു...
മനീഷ :ഉണ്ണിയേട്ടാ........!
മറുവശത്തു വലിയ ഒരു നിശബ്ദത...
മനീഷ :ഹലോ..
പറയെടി പൊട്ടി കാളി...
പെട്ടന്ന് മനീഷയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു അവൾ പെട്ടന്ന് ബെഡിൽ നിന്നു ചാടി എഴുന്നേറ്റു. അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം കണ്ടു മീര..
മീര :ആരാണ് മോളെ നിന്റെ മുറചെക്കൻ ആണൊ...!?
മനീഷ തലയാട്ടി കൊണ്ട് ഫോൺ എടുത്തു അവളുടെ ബെഡിലേക്ക് പോയി.
മീര :നടക്കട്ടെ നടക്കട്ടെ...
മീര ചിരിച്ചു കൊണ്ട് പുക ഊതി വിട്ടു.
ഉണ്ണി :എങ്ങനെ ഉണ്ട് നിന്റെ കോളേജ് ഒക്കെ!ഇഷ്ടം ആയോ....!
മനീഷ :ഉം കുഴപ്പമില്ല.. അതെ ഇപ്പോൾ ആണൊ സിം റെഡി ആയത്.
ഉണ്ണി :അതേടി...! ഇന്ന് ഉച്ചക്ക് കിട്ടിയുള്ളൂ.
മനീഷ :എന്നിട്ട് ഇപ്പോൾ ആണൊ എന്നേ വിളിക്കുന്നത്.
ഉണ്ണി :എടി ഞാൻ വർക്കിൽ ആയിരുന്നു അതാ...
മനീഷ :അല്ല അവിടെ എങ്ങനെ ഉണ്ട്...!ഉണ്ണിയേട്ടാ അവിടെ ഫുൾ മരുഭൂമി ആണൊ..
ഉണ്ണി :മൊത്തോം ഇല്ല.... കുറേ ഒക്കെ എന്തെ...
മനീഷ :അല്ല സിനിമയിൽ ഒക്കെ കണ്ടത് വെച്ച് ചോദിച്ചത് ആണ്.
ഉണ്ണി :എടി കല്യാണം കഴിഞ്ഞു നിന്നെ ഞാൻ ഇങ്ങ് കൊണ്ട് വരാം. അപ്പോൾ നിനക്ക് ഇവിടെ എല്ലാം കാണാമല്ലോ..
മനീഷ :എന്നേ കൊണ്ട് പോകുവോ അവിടെ...
ഉണ്ണി :ഉറപ്പായിട്ടും...
മീര ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവൾ ഒരു പുഞ്ചിരി മാത്രം വിടർത്തി
💬 Comments
View all comments