0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

തന്നെ ആണ്.

ശ്യാം :അവിടെ ചെന്ന് കണ്ടാൽ പോരെ...

അവൻ കാർ എടുത്തു പെട്ടന്ന് ഓടിച്ചു പോയി. കാർ ചെന്ന് നിന്നത് ഒരു തോട്ടത്തിൻറെ ഗേറ്റ് മുന്നിൽ ആണ്. കാർ ഉള്ളിലേക്ക് കയറ്റി ഇട്ട ശേഷം അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി കൈയിൽ കാർ കീ കൊടുത്തു. എന്നിട്ട് അയാളോട് ശ്യാം സംസാരിക്കുന്നത് കണ്ടു.

ചേട്ടാ ഇവരെന്റെ ഫ്രണ്ട്സ് ആണ് തോട്ടം ഒന്ന് കാണിക്കാൻ വേണ്ടി കൊണ്ട് വന്നത് ആണ്. മനീഷ മനസ്സിൽ എന്താ ഇ തോട്ടത്തിൽ എന്നായിരുന്നു. അവൾ കാറിൽ നിന്ന് പുറത്ത് ഇറങ്ങി അവന്റെ പിറകെ ചെന്നു. അവൻ അവരെ കൊണ്ട് തോട്ടത്തിന്റെ ഉള്ളിലേക്ക് കയറിയതും അവളുടെ കണ്ണ് തെള്ളി പോയി നിറയെ മുന്തിരി കുലകൾ തൂങ്ങി കിടക്കുന്ന മുന്തിരി തോട്ടം ആണ് അത്. മനീഷ പെട്ടന്ന് ഉള്ളിൽ എല്ലായിടത്തും കണ്ണ് തെള്ളി നോക്കി പോയി. എന്നിട്ട് അവരെ നോക്കി അവർ രണ്ടാളും അവളെ നോക്കി ചിരിക്കുക ആണ്.

മീര :നീ ഇതെന്താ പന്തം കണ്ട പെരുച്ചാഴി പോലെ..

മനീഷ :നല്ല രസം ഉണ്ട് ഇതൊക്കെ കാണാൻ... അതെ ഇത് ഒരെണ്ണം പറിച് തിന്നാൽ കുഴപ്പം ഉണ്ടോ..

മീര :മുതലാളിയോട് ചോദിക്കണം ഇതിന്റെ...

മനീഷ :ആണൊ.. ഇത് കണ്ടാൽ ആർക്കായാലും ഒന്ന് പറിച് തിന്നാൻ തൊന്നും.. എന്തായാലും വല്ലാത്ത ചതി ആയി പോയി. പെടയ്ക്കുന്ന മത്തി മുന്നിൽ കൊണ്ട് വെച്ചിട്ട് അത് തിന്നരുത് എന്ന് പറയുന്ന അവസ്ഥ.

മീര :അതല്ലേ പറഞ്ഞത് അതിന്റെ മുതലാളിയോട് ചോദിക്ക് എന്ന്..

മനീഷ :അത് ആരാ...

മീര ശ്യാമിനെ ചൂണ്ടി കാട്ടി..

മീര :ദേ നിൽക്കുന്നു ചോദിച്ചോ നേരിട്ട് തന്നെ.

അത് കേട്ട് മനീഷയുടെ കണ്ണ് തെള്ളി.

ശ്യാം :താൻ പറിച് കഴിച്ചോ എത്ര വേണേലും.

മനീഷ അപ്പോൾ തന്നെ ഒരു കുല പറിച്ചു തിന്നാൻ തുടങ്ങി. അത് കണ്ടു മീര ചിരിച്ചു കൊണ്ട് പറഞ്ഞു.

മീര :ഇങ്ങനെ ഒരു സാധനം...

അവർ ആ തോട്ടത്തിൽ കൂടി ഉള്ളിലേക്ക് നടന്നു. കുറെ ഉള്ളിൽ ചെന്നപ്പോൾ ഒരു ചെറിയ രണ്ട് നില കെട്ടിടം

💬 Comments

View all comments