0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

വീട്ടുകാരും ഏട്ടന്റെ വീട്ടുകാരും തമ്മിൽ വഴക്ക് ആണ്...

മീര :അതെന്തു പറ്റി..

മനീഷ :ചെറിയ ചെറിയ തെറ്റി ധാരണകൾ കുടുംബം തമ്മിൽ വഴക്ക് ആക്കി.

മീര :ചുരുക്കം പറഞ്ഞാൽ നിങ്ങൾ രണ്ട് പേരും ആണ് അതിൽ ശെരിക്കും പെട്ടത് അല്ലേ.

മനീഷ :ഉം...

മീര :നീ വിഷമിക്കേണ്ട നിന്റെ ഉണ്ണിയേട്ടൻ പാവം അല്ലേ...!

മനീഷ :അതെ പഞ്ച പാവം ആണ്. ഇതിനിടയിൽ തന്നെ എന്നേ കാണാൻ ഒരുപാട് ബുദ്ധിമുട്ടി പാവം.

മീര :അപ്പോൾ കാത്തിരിക്കാൻ നിനക്ക് നല്ലൊരു വക ഉണ്ടെന്ന് സാരം...

മനീഷ :അതെ എനിക്ക് എന്തോ ഇപ്പോൾ അതിൽ വല്ലാത്ത സുഖം കിട്ടുന്നുണ്ട്. കാത്തിരിപ്പിന്റെ ഒരു ഫീൽ..

മീര :ഉം,,, പിന്നെ അപ്പോൾ നമ്മൾ പരസ്പരം എല്ലാം ഷെയർ ചെയ്തു കഴിഞ്ഞത് കൊണ്ട് ഇനി നമുക്ക് ഇടയിൽ യാതൊരു മറയും ഇല്ലെന്നു സാരം.

മനീഷ :ഉം അതെ ഇന്ന് ക്ലാസ്സ്‌ കഴിഞ്ഞു വന്നത് അല്ലേ എന്തെങ്കിലും പുസ്തകം തുറന്നു വായിച്ചു കൂടെ.

മീര :എടി നമ്മൾ ഇപ്പോൾ സ്കൂളിൽ അല്ല കോളേജ് ആണ്. കോളേജ് ലൈഫ് എങ്കിലും ഒന്ന് അടിച്ചു പൊളിക്ക് ഇങ്ങനെ പുസ്തക പുഴു ആവാതെ..

മനീഷ : അതെ എനിക്ക് പഠിച്ചൊരു ജോലി വാങ്ങണം അതാകുമ്പോൾ ഉണ്ണിയേട്ടന് ഒരു സഹായം ആകും.

മീര :ആഹ്ഹ ഈ പ്രായത്തിലെ നീ ജീവിക്കാൻ പഠിച്ചു ഞാൻ നേരെ തിരിച്ചു ആണ്. എനിക്ക് ലൈഫ് എൻജോയ് ചെയ്യാൻ ആണ് ഇഷ്ടം.

മനീഷ :ഈശ്വര ഇവളുടെ കിളി മുഴുവൻ പോയോ...

മീര : യെസ്..... പോയി ഹിഹി..

മനീഷ :എടി നിനക്ക് വട്ട് പിടിച്ചോ...ചുമ്മാ ഇരുന്നു ഇളിക്കുന്നു.

മീര :അതെ എനിക്ക് വട്ടാണ്... നിനക്ക് വേണോ വേണേൽ തരാം...

മനീഷ : സത്യം പറ നിനക്ക് ശെരിക്കും ഭ്രാന്ത് ആണൊ...

മീര വീണ്ടും അത് കേട്ട് ചിരിച്ചു.

മനീഷ :മതി മതി ചിരിച്ചത് വാ നമുക്ക് മെസിൽ ഫുഡ്‌ കഴിക്കാൻ പോകാം.

മീര :എനിക്ക് വേണ്ട ഞാൻ വല്ലോം സ്വിഗ്ഗ്ഗി ഓർഡർ ചെയ്തോളാം.

മനീഷ :അയ്യോ ഞാൻ അംബാനി അല്ല

💬 Comments

View all comments