Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]

വർഷങ്ങൾക്കു പിന്നിൽ... ഇന്നു തിരിഞ്ഞു നോക്കുമ്പോൾ ജീവിതക്കളരിയിൽ മുറിവുകളോടെ ഒറ്റപ്പെട്ട സമയങ്ങൾ... എങ്കിലും എൻ്റെ പൊന്നമ്മയുടെ ആത്മാവ് എവിടെയോ ഇരുന്ന് എന്നെ അനുഗ്രഹിക്കുന്നതാവാം... ആ നാളുകളിലൂടെ വലിയ പരിക്കുകളില്ലാതെ ഞാൻ കടന്നുപോയത്... മാത്രമല്ല വരണ്ട ഭൂമിയിൽ മഴപെയ്തപോലെ ഞാനും... അന്ന്...
അപ്പോൾ ഒന്നു തിരിഞ്ഞു നോക്കാം... അല്ലേ..
എട്ടുമണിയോടെ ഉറക്കം മുറിഞ്ഞു. മന:പ്പൂർവ്വമല്ല. തലയിലാരോ കൊട്ടുവടികൊണ്ടടിക്കുന്നു. കൺപോളകൾ കഷ്ട്ടപ്പെട്ടു വലിച്ചു തുറന്നു. എന്തു മൈരു ചെയ്യാനാണ്? തിരിഞ്ഞു തുടയിടുക്കിൽ കൈകൾ തിരുകിക്കിടന്നു... മോളിൽ ഫാനിൻ്റെ നേർത്ത കരച്ചിൽ... വീണ്ടും മെല്ലെ കണ്ണുകളടഞ്ഞു.....
സാറേ! സാറേ! മൃദുവായ സ്വരം. ഒന്നെണീറ്റാട്ടെ. ഇവിടമൊക്കെ അടിച്ചു വാരി തൂത്തു തൊടയ്ക്കണ്ടായോ?
സമയമെത്രയായീ വിജയമ്മേ? കണ്ണുകൾ തുറക്കാതെ മുനങ്ങി.
പത്തരയായി സാറേ! ഒന്നെണീറ്റ് വരാന്തേല് ചെന്നിരുന്നാട്ടെ. ബെഡ്ഷീറ്റു മാറ്റണ്ടായോ!
കാപ്പി അനത്തിത്തന്നാല് ഞാനെണീക്കാം... കൊച്ചു പിള്ളാരെപ്പോലെ ഞാൻ ചിണുങ്ങി.
എൻ്റെ സാറേ! ദേ ഇപ്പം ഒരു കട്ടൻ വരാന്തേല് വെച്ചിട്ടാ ഞാൻ വിളിച്ചത്. ആ സ്വരത്തിലൊരു ചിരിയൊളിഞ്ഞിരുന്നു.
ഈ പെണ്ണുമ്പിള്ള മനുഷേനെ സ്വസ്ഥമായി ജീവിക്കാൻ വിടുകേല. ലുങ്കീം വാരിയുടുത്തെണീറ്റപ്പോൾ അവരതാ ഒരു പേപ്പറിൻ്റെ കഷണത്തിൽ ഉമിക്കരിയും ഒപ്പം പച്ചീർക്കിൽ കീറിയതും നീട്ടുന്നു. നാല്പതു കഴിഞ്ഞ കൊലുന്നനെയുള്ള ഭംഗിയുള്ള സ്ത്രീ. ചിരിക്കുമ്പോൾ ആ മുഖമാകെ വിടരുന്നു...
പിന്നിലെ തിണ്ണയിൽ ചെന്നു നിന്ന് പല്ലുതേപ്പും നാക്കുവടിക്കലും കഴിച്ചു. പറമ്പിലെ വാഴക്കൂട്ടങ്ങളിലൂടെ തഴുകി വീശിയ കാറ്റ് നഗ്നമായ നെഞ്ചിലെ രോമക്കാട്ടിൽ തഴുകി... കക്കൂസിൽ ചെന്നു പെടുത്തിട്ട് മുന്നിലെ വരാന്തയിൽ ചൂരൽക്കസേരയിൽ ചെന്നിരുന്നു. മൈര് കാപ്പി തണുത്തോ?
സാറേ! ഇതാ! ആവി പറക്കുന്ന കട്ടൻ കുപ്പിഗ്ലാസിൽ! അതിങ്ങു തന്നാട്ടെ.
💬 Comments
View all comments