Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]
പിടിച്ചു കര കയറ്റിയത്.
അവൾക്കറിയാത്ത രഹസ്യം. ഞങ്ങടെ സോഫ്റ്റ്വെയർ കമ്പനി മെല്ലെ പച്ചപിടിച്ചു.. രണ്ടു പ്രോഡക്റ്റുകൾ. മൂന്നു വർഷം കിണഞ്ഞു പണിതു.
രവീ. അഞ്ചാം വർഷം അതുൽ പറഞ്ഞു. ഒരു വലിയ ക്രാഷു വരുമെന്നു തോന്നുന്നു. ഒരു ഗട്ട് ഫീലിങ്ങ്. നമ്മുടെ കമ്പനി വിറ്റാലോ? പിന്നെ ഓൾഡ് മാൻ ഈസ് പെസ്റ്ററിങ്ങ് ഫോർ ഹയർ സ്റ്റഡീസ്.
പത്തുകോടി നികുതി കഴിഞ്ഞ് ഇന്ത്യൻ മണിയിൽ. സിങ്കപ്പൂരിൽ രണ്ടു മില്ല്യൺ ഡോളർ നിക്ഷേപം. എൻ്റെ പേരിൽ.
നാട്ടിലേക്കു പോന്നു. ഗ്രാമത്തിൽ രണ്ടേക്കർ പുരയിടം. നടുമുറ്റമുള്ള ധാരാളം കാറ്റു കയറുന്ന ബേക്കർ സ്റ്റൈൽ വീട്. മോളിൽ വിശാലമായ ഒറ്റ മുറി. ബാൽക്കണി.
ഇവിടെയാണ് ഞാനിപ്പോൾ ധ്യാനത്തിൽ.
സാറേ! ഈ പെണ്ണുമ്പിള്ള! സുന്ദരിയല്ലായിരുന്നേൽ ഒഴിവാക്കാൻ ശ്രമിച്ചേനേ.
എന്താണ് പെണ്ണേ! മനുഷേനെ സ്വൈരമായി വിടാമ്പറ്റില്ലേ? ഞാൻ മൃദുവായി പറഞ്ഞു.
നല്ല കഥ! അവളിതാ എളിക്കു കയ്യും കൊടുത്ത് നിക്കുന്നു. നമ്പ്യാര് സാറാ പറഞ്ഞു വിട്ടത്. ഈ മൊതലിനെ ജീവനോടെ വെച്ചേക്കണേന്ന്. എണീറ്റാട്ടെ. ഒരു മണിക്കൂറായി ഈയുള്ളവൾ അടുക്കളേല് കെടന്ന് മെനക്കെട്ടത്! ദേ ഇവള് എൻ്റെ കയ്യിൽപ്പിടിച്ചു വലിക്കുന്നു! നല്ല ശക്തിയാണ് പെമ്പ്രന്നോർക്ക്!
ഭംഗിയുള്ള മേശമേൽ ഒരു സദ്യ തന്നെ! പുട്ട്. കടല. പപ്പടം. മുട്ട പൊരിച്ചത്. രണ്ടു ഫ്ലാസ്ക്കുകൾ. നാവിൽ വെള്ളമൂറി.
ആ... വിജയമ്മയുമിരുന്നാൽ ഞാൻ കഴിക്കാം. കട്ടായം പറഞ്ഞു.
സാറേ! അവൾ പരുങ്ങി.
ഇങ്ങോട്ടിരുന്നാട്ടെ. ഒറ്റവലിക്ക് ഞാനവളെ എൻ്റെ ഇടതു വശത്ത് ഭംഗിയുള്ള, വീതിയുള്ള ബെഞ്ചിലേക്കു വലിച്ചിരുത്തി. അവളമ്പരന്നു. പിന്നെ റിലാക്സ്ഡായി.
അവളെനിക്കും അവൾക്കും ഭക്ഷണം വിളമ്പി. നമ്പ്യാർ സാററിയണ്ട. ഞാനീ മൊതലിൻ്റെയൊപ്പമാണ്
💬 Comments
View all comments