Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]
പയറുതോട്ടത്തില് തണലു പരത്തുന്നു. അതിരിലെ മാവിൻ്റെ വേരിറങ്ങി ദേ മതിലു പൊളിയാറായി. പിന്നെ... രണ്ടു കൊന്നത്തെങ്ങ്! ആരുടേലും തലേല് എപ്പവേണെലും കൊട്ടത്തേങ്ങ വീഴാം.
എൻ്റെ സാവിത്രിയമ്മേ! കൊന്നത്തെങ്ങ് എൻ്റെ പൊരേടത്തിലല്ല്യോ? എന്തിനാ ആരേലുമൊക്കെ അതിൻ്റെ താഴെച്ചെന്നു നിക്കണത്! പയർ തോട്ടത്തിൻ്റെ മോളിലേക്കു പടരണ ഓലകള് വെട്ടിമാറ്റിയേക്കാം. പിന്നെ ആ മതിലു ഞാങ്കണ്ടായിരുന്നു. വെറുതേ മണ്ണില് ചെങ്കല്ലു പാകിയതാണേ! അല്ല അതു മതി. പൊളിഞ്ഞാല് ഞാങ്കെട്ടിക്കോളാം.
അവർ വേലിയിലെ ഒരനൗപചാരികമായ വാതിൽ തുറന്ന് എൻ്റെ പുരയിടത്തിലേക്കു വന്നതാണ്.
രവീ! സ്വരത്തിന് വാൾത്തലമൂർച്ച. മതിലിൻ്റെ പാതി ചെലവ് ഞാന്തരും. പിന്നെ തോട്ടം. ഓലമാറ്റലൊക്കെ വേഗമാവട്ടെ! ഞാനൊരു പാവം സ്ത്രീയാണ്, ആവശ്യമില്ലാതെ പുരയിടം കയ്യേറാം എന്നൊന്നും കരുതണ്ട! നിങ്ങൾക്ക് ഈ ഭൂമി വിറ്റ കരുണാകരമേനോനൊണ്ടല്ലോ വല്ല്യ റിട്ടയേഡ് മുൻസിപ്പ്! അങ്ങേരടെ വേലയൊന്നും ഇവിടെച്ചെലവായിട്ടില്ല.
"പിന്നെയല്ലേ നീ!" നിശ്ശബ്ദമായിരുന്ന വാചകങ്ങൾ എൻ്റെ തലച്ചോറു പൂരിപ്പിച്ചു. ഖമണ്ടി ഔരത്ത്! (അഹങ്കാരി സ്ത്രീ) ഞാൻ പിറുപിറുത്തു.
എന്തെങ്കിലും പറഞ്ഞോ രവീ? ആ ചോദ്യം. "മിസ്റ്റർ" അപ്രത്യക്ഷമായത് ഞാൻ ശ്രദ്ധിച്ചു.
ഇല്ല സാവിത്രിയമ്മേ! ഞാൻ ശാന്തമായി പറഞ്ഞു.
ആ... ശരി ശരി. കാര്യങ്ങൾ നടക്കട്ടെ! ആ പിന്നേ! സാവിത്രിയമ്മ എന്നൊന്നും വേണ്ട. ചേച്ചീന്നു വിളിച്ചാൽ മതി! മിസ്റ്റർ രവിയ്ക്ക് പ്രശ്നമൊന്നുമില്ലല്ലോ? ആ കണ്ണുകളിൽ നേരിയ മന്ദഹാസം വിടർന്നിരുന്നോ? ദേ പിന്നേം "മിസ്റ്റർ" എഴുന്നള്ളുന്നു!
ഇല്ലേച്ചീ! ഞാൻ ചിരിച്ചുപോയി! അപ്പോ എന്നേം പേരുവിളിക്കാമോ മിസ്സിസ്സ് സാവിത്രിയമ്മേ?
ഇത്തവണ മന്ദഹാസം ഒരു പുഞ്ചിരിയായി. പിന്നെയവർ തിരിഞ്ഞു നടന്നു. അരക്കെട്ടിൻ്റെ വിരിവ് സൂചിപ്പിച്ച ഉരുണ്ടുകൊഴുത്ത ചന്തികൾ ഇറുക്കിയുടുത്ത ഒന്നരയ്ക്കുള്ളിൽ തുളുമ്പുന്നു!
ഇവിടെ
💬 Comments
View all comments