Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]
നിനക്ക് ഞാമ്പറഞ്ഞത് മനസ്സിലാവും! നീ ഈ ചെറുവിരലിലിട്ട് ഒരാണിനെ ചുറ്റിക്കുമ്പോ! അവളുടെ മുഖം തുടുത്തു. ഈ ചേട്ടൻ! അവളെൻ്റെ തോളത്തൊരടി തന്നു.
ഡീ! നീയാ പാവത്തിനെ വെറുതെ വിട്ടേ! മല്ലിക എൻ്റെ രക്ഷയ്ക്കെത്തി. ചേട്ടാ! ഈ യമുനേടെ നാക്കിനെല്ലില്ല കേട്ടോ. പിന്നെ ഇത് ശാന്തി. പഠിപ്പിസ്റ്റാണ്. മൂന്നാമത്തെ സുന്ദരി എന്നെ നോക്കി മന്ദഹസിച്ചു.
അപ്പോ ചേട്ടായീ ഞങ്ങളെറങ്ങുവാണേ! കാന്താരി യമുന എൻ്റെ തോളിൽ തലോടി.
പിള്ളേരിറങ്ങിയപ്പോൾ വീടു നിശ്ശബ്ദമായി!
ഞാൻ ചാരിയിരുന്ന് കണ്ണുകളടച്ചു.
എന്തു പറ്റി സാറേ? എന്തേലും കഴിക്കണ്ടായോ? ദോശ ചുടട്ടെ?
ഇന്നൊരു മൂഡില്ല വിജയമ്മേ! ഒണ്ടാക്കീട്ട് അടച്ചു വെച്ചാ മതി. ഞാൻ പിന്നെ....
ഈ സ്ത്രീയെ എനിക്കിഷ്ട്ടമാവാനുള്ള പ്രധാന കാരണം വകതിരിവാണ്. എപ്പോഴെന്ന നിർബ്ബന്ധിക്കണം, എപ്പോ വെറുതേ വിടണം... ഇതെല്ലാം കൃത്യമായി അവൾക്കറിയാം.
ഇതങ്ങോട്ടു കുടിച്ചാട്ടെ. നല്ല കടുപ്പമുള്ള കാപ്പി. രണ്ടാമത്തെ ഗ്ലാസ്. ഞാൻ ചാഞ്ഞിരുന്നു...
എന്താണെന്നറിയില്ല. പെട്ടെന്ന് ഈ ജീവിതത്തിനൊർത്ഥമില്ലെന്നു തോന്നി. ഇങ്ങനെ പോവുന്നു! ഭാവിയിലേക്ക് ഉറ്റു നോക്കാനായി എന്തുണ്ട്?
സാറേ.. മൃദുസ്വരം. പതിനഞ്ചു മിനിറ്റില് ഞാനിറങ്ങുവാണേ. പിന്നെ ചോറും തോരനുമൊണ്ട്. ഇന്നലത്തെ മീങ്കറി ഫ്രിഡ്ജിലൊണ്ട്. ദോശേം ചമ്മന്തീമൊണ്ടാക്കി അടച്ചുവെച്ചേക്കാം.
ഞാൻ മെല്ലെയെണീറ്റു. നടന്നു. തൊടിയിലാകെ. കൈ കാലുകൾ കടയുന്നു. നേരേ ചെന്ന് കൊന്നത്തെങ്ങിൽ വലിഞ്ഞു കേറി. ഇടയ്ക്ക് പെയിൻ്റിങ്ങും ബാനർ വലിച്ചുകെട്ടൽ പണീമൊക്കെ ചെയ്ത ഓർമ്മ...
ഒണങ്ങിയ മടലും കൊട്ടത്തേങ്ങകളും താഴേക്കു വീണു. അപ്പഴാണ് അപകടം മനസ്സിലായത്! കേറാനെളുപ്പമായിരുന്നു. അങ്ങു മോളിൽ വരെ പൊത്തിപ്പിടിച്ചു കേറി. താഴേക്കു നോക്കുമ്പോൾ തല ചുറ്റുന്നു!
കണ്ണുകളിറുക്കിയടച്ചു. തെങ്ങിനെ കെട്ടിപ്പിടിച്ച് അതിൻ്റെ നെറുകയിലിരുന്നു.
പറ്റുന്ന പണി
💬 Comments
View all comments