Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]
ചേച്ചി കൈ വിടുവിച്ചു. നല്ല മൃദുലമായ കൈപ്പത്തിയായിരുന്നു. നീണ്ട വിരലെൻ്റെ ചെവിക്കു പിടിച്ചു ഞെരടി. കുറ്റം പറയരുതല്ലോ! നല്ല നോവായിരുന്നു.
നിന്നെപ്പോലത്തെ കൊറേ തെമ്മാടികളെ ഞാൻ നെലയ്ക്കു നിർത്തീട്ടൊണ്ട്. ഇനീം ഈ വക തോന്ന്യാസം കാട്ടിയാല്!
ഭീഷണി മുഴക്കീട്ട് താടക നടന്നു.
മല്ലികേം വിജയമ്മേം തള്ളക്കോഴികളെപ്പോലെ കൊക്കിക്കൊണ്ട് എൻ്റെ ചുറ്റിലും പ്രദക്ഷിണം വെച്ചു. മേലാസകലം പുരണ്ടിരുന്ന അഴുക്കും പൊടിയും കൊതുമ്പലിൻ്റെ കഷണങ്ങളുമെല്ലാം അവർ തുടച്ചു... എടുത്തു കളഞ്ഞു...
കണ്ടില്ലേ മോളേ! ശരീരത്തിനേപ്പറ്റി ഒരു കരുതലുമില്ലാത്ത മനുഷ്യൻ! വിജയമ്മ പരാതിപ്പെട്ടു.
സാരമില്ല. ഏട്ടനല്ലേ! മല്ലിക മന്ദഹസിച്ചു. ഏട്ടൻ! ഇതുവരെ ഒരു കൂടപ്പിറപ്പ് ഉണ്ടായിട്ടില്ല. കണ്ണു നിറയല്ലേ എന്നു പ്രാർത്ഥിച്ചുപോയി!
പെമ്പിള്ളാരേ! ഞാമ്പോയി കുളിച്ചോട്ടെ. നിങ്ങളുടെ കരുതലിനും അന്വേഷണങ്ങൾക്കും നന്ദി! ഞാൻ സ്കൂട്ടായി.
പണ്ട് വയറു കായുമ്പോൾ അടുത്തുള്ള പൊളിയാറായ അമ്പലത്തിലെ പൂജാരി തന്നിരുന്ന പടലച്ചോറിൻ്റെ രുചിയും ആമ്പലുകൾ വിരിഞ്ഞു നിന്ന പഴയ കുളത്തിൽ നീന്തിയതിൻ്റേമൊക്കെ ഓർമ്മയിലാവണം, അടുത്തുള്ള അമ്പലത്തിലെ വിശാലമായ ചിറയിലേക്കാണ് ഞാമ്പോയത്. ഏതോ ഉറവ കാരണം നല്ല തെളിവെള്ളമുള്ള ചിറയാണ്. അരമണിക്കൂറു നീന്തിയപ്പോൾ പേശികളും മനസ്സുമയഞ്ഞു.
വീട്ടിലേക്കു നടന്നപ്പോഴാണ് കഠിനമായ വിശപ്പു ബാധിച്ചത്! നേരേ ചെന്ന് വിജയമ്മയൊണ്ടാക്കിയ ചാപ്പാടു വിഴുങ്ങാൻ ആർത്തിപിടിച്ചു നടപ്പായിരുന്നു.
വീടിൻ്റെ പടികേറുന്നതിനു മുന്നേ ഒരു വിളി. ഏട്ടാ! നോക്കിയപ്പോ മല്ലിക!
എന്താടീ? ഞാൻ തിരിഞ്ഞു.
കുഞ്ഞമ്മ ബ്രേക്ക്ഫാസ്റ്റിനു വരാമ്പറഞ്ഞു.
മോളൂ! തമ്പുരാട്ടിയോട് നാളെയാവാന്നു പറയ്! നല്ല വിശപ്പ്. നല്ല ക്ഷീണം. ഞാൻ തൊഴുതു.
ഏട്ടാ! നേരിട്ടങ്ങു പറഞ്ഞാ മതി. ഞാമ്പറഞ്ഞാലൊന്നും ഹെഡ്മിസ്റ്റ്രസ്സു കേൾക്കത്തില്ല. പിന്നിങ്ങോട്ടു വരും. വേണോ ഏട്ടാ?
ശരി ശരി. ദാ
💬 Comments
View all comments