0%

Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]

Author : ഋഷി Read All Parts 117K

കോമഡി! എന്നാലെന്താ! സാവിത്രിയമ്മ വിടർന്നു ചിരിക്കുന്നു!

നിങ്ങളിരിക്കുന്നില്ലേ? എൻ്റെ വക ഒരു തേഞ്ഞ മന്ദഹാസം.

ആ വല്ലോം ബാക്കിയൊണ്ടേല് ഞങ്ങളു കഴിച്ചോളാം മാഷേ!

അമ്മേ! മൊത്തം ഫാമിലീം ഈ വഹ കോമഡി ട്രാക്കിലാണോ!

ഏതായാലും അധികം ചിന്തിച്ചില്ല. ബാക്കീം കൂടങ്ങു വിഴുങ്ങി! അവരു കഴിച്ചോ ഇല്ലയോ ഇതൊന്നും എൻ്റെ വിഷയമേയല്ല!

പക്ഷേ പ്രശ്നമെന്താണെന്നാല്... വയറുനിറഞ്ഞപ്പോൾ കൺപോളകളടയുന്നു.

ഏട്ടാ ഒന്നു മയങ്ങിക്കോളൂ.. മല്ലിക!

ചാരുപടിയിലമർന്നതു മാത്രം ഓർമ്മയുണ്ട്!

ചാരുപടിയിലെ ഉറക്കം മുറിഞ്ഞത് മല്ലികയുടെ ചിരികൊണ്ടാണ്.

“ഏട്ടാ... ഉണരൂ. കുഞ്ഞമ്മ വിളിക്കുന്നു. ചായ തണുത്തുപോകും.”

കണ്ണുതുറന്നപ്പോൾ സാവിത്രിയമ്മയുടെ മുറ്റം. വെയിൽ ചാഞ്ഞിരിക്കുന്നു. ഞാൻ എഴുന്നേറ്റ് ഇരുന്നപ്പോൾ കഴുത്ത് മരവിച്ചിരുന്നു. മല്ലിക ഒരു ഗ്ലാസ് ചായ നീട്ടി. ആ കൈ തൊട്ടപ്പോൾ അവൾ ചിരിച്ചു.

“ഏട്ടൻ ഇവിടെ ഉറങ്ങിയെന്ന് നാട്ടുകാർ കേട്ടാൽ കുഞ്ഞമ്മയുടെ പേര് പോകും. അതുകൊണ്ട് വേഗം എഴുന്നേൽക്കണം.”

ഞാൻ ചായ കുടിച്ചു. അകത്തുനിന്ന് സാവിത്രിയമ്മയുടെ ശബ്ദം.

“മല്ലികേ, അവനെ വിട്ടേ. വീട്ടിലേക്ക് പോകട്ടെ.”

ആ സ്വരത്തിൽ ഒരു മൂർച്ചയുണ്ടായിരുന്നു. ഞാനന്തം വിട്ടു. എന്തേലും തെറ്റു ചെയ്തോ? മല്ലികയെ നോക്കി കണ്ണുരുട്ടി. അവൾ മന്ദഹസിച്ചു. കണ്ണുചിമ്മിക്കാട്ടി. ഞാൻ എഴുന്നേറ്റ് നടന്നു.

മുറ്റത്ത് നിന്ന് തിരിഞ്ഞുനോക്കിയപ്പോൾ സാവിത്രിയമ്മ വാതിൽക്കൽ നിന്നിരുന്നു, പാതി തിരിഞ്ഞ്. ഒറ്റമുണ്ട് മാത്രം. ഇറുകിയ ബ്ലൗസിന്റെ താഴെ കൊഴുപ്പിൻ്റെ മടക്കുകൾ.. ആ കൊഴുത്ത ചന്തികൾ മുണ്ടിനുള്ളിൽ തുളുമ്പി നിന്നു. ഞാൻ നോക്കി എന്ന് അവർക്കറിയാമായിരുന്നു. അവർ തിരിഞ്ഞു നടന്നു.

അതുവരെക്കണ്ട സ്ത്രീയേ അല്ലായിരുന്നു സാവിത്രിയമ്മ. എന്തു പറ്റി എന്നെനിക്കൊരു പിടിയും കിട്ടിയില്ല!

ആ രാത്രി മുതൽ തെറ്റിദ്ധാരണകൾ തുടങ്ങി.

💬 Comments

View all comments