Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]
“സാറേ, സാവിത്രിയമ്മയോട് അങ്ങനെ പറയരുത്. അവരുടെ കഥ അറിയില്ലേ?”
ഞാൻ ചോദിച്ചു. വിജയമ്മ ഇരുന്നു.
“ഭർത്താവ് ക്ലാർക്കായിരുന്നു. വലിയ തറവാട്ടുകാരൻ. വീട്ടുകാരാലോചിച്ചു നടത്തിയ ബന്ധമാണ്. പറഞ്ഞിട്ടെന്താ? അയാളൊരു തികഞ്ഞ മദ്യപാനി. രാത്രി വീട്ടിൽ വന്ന് സാവിത്രിയമ്മയെ തല്ലും.
എങ്ങിനെയോ മൂന്നു മക്കളുമായി. അങ്ങേര് മക്കൾക്കുവേണ്ടി ചില്ലിക്കാശ് ചെലവാക്കീട്ടില്ല.
ഒരിക്കൽ മല്ലികയെ പിടിക്കാൻ നോക്കി. സാവിത്രിയമ്മ അന്ന് ഒരു കല്ലുകൊണ്ട് അടിച്ച് തല പൊട്ടിച്ചു. പിന്നെ അയാൾ ബസ്സ് അപകടത്തിൽ മരിച്ചു. നാട്ടുകാർ പറഞ്ഞു — അവള് കൊന്നതാണ്. മകൻ മലേഷ്യയിലേക്ക് ഓടി. പെൺമക്കളെ ഒറ്റയ്ക്ക് വളർത്തി. ഒരു ജന്മിയുടെ മകൻ വന്ന് ‘സഹായിക്കാം’ എന്ന് പറഞ്ഞ് രാത്രി വാതിൽ മുട്ടി. അവർ വാതിൽ തുറന്നില്ല. ആരെയും അടുപ്പിക്കില്ല. ശരീരം നോക്കുന്നവരെയെല്ലാം ഒരേ കണ്ണോടെ കാണും.”
ഞാൻ മിണ്ടാതിരുന്നു.
അതോടെ എന്തായാലും ഞങ്ങളുടെ ബന്ധത്തിൽ ഒരു മാറ്റം വന്നു. ഞാൻ താടകയെ ഇത്തിരി സീരിയസ് ആയി കാണാൻ തുടങ്ങി. എന്തിനാണ് പാവത്തിനെ വെറുതേ ചൊറിയുന്നത്!
കാണുമ്പോഴൊക്കെ ഔപചാരികമായി മന്ദഹസിക്കും. കുറ്റം പറയരുതല്ലോ! ആ ചെഞ്ചുണ്ടിലും ഒരു മന്ദഹാസത്തിൻ്റെ ലാഞ്ചന ഞാൻ പിടിച്ചെടുക്കും. തിരിഞ്ഞു നോക്കുമ്പോൾ എൻ്റെ മനസ്സിലെ ആശയായിരുന്നോ എന്നറിയില്ല, കൂട്ടുകാരേ!
കനത്ത മിന്നലിൽ ഞങ്ങളുടെ ഫ്യൂസടിച്ചുപോയി. രണ്ടുവീടുകളും ഒരേഴു മണിയോടെ അന്ധകാരത്തിലാഴ്ന്നു. ടോർച്ചുമായി ഞാനിറങ്ങി. വീട്ടിലെ ഫ്യൂസ്ബോക്സ് ഓക്കെ. അപ്പോൾ പോസ്റ്റിലെയാണോ?
ഇലക്ട്രിസിറ്റി ബോർഡിൻ്റെയോഫീസിൽ വിളിച്ചു.
സാറേ! സാധാരണ നിങ്ങടെ തെങ്ങീന്നോല വീഴണതാണ് പ്രശ്നം. ഞാനാളെ വിടാം. ഒന്നു സഹായിക്കണം. പിന്നേ... മഴയൊക്കെയല്ലേ ഒന്നു കാര്യമായി സഹായിക്കണേ.
എനിക്കു ചിരി വന്നു. നല്ലൊരു സംഖ്യ കൈമാറിയപ്പോൾ മടലും
💬 Comments
View all comments