Chapter Title : മുസാഫിറിന്റെ ഡയറികുറിപ്പുകൾ [Mauna Loa]
ഇക്കഴിഞ്ഞ അഞ്ചുമണിക്കൂർ നീണ്ട യാത്ര ഞങ്ങളെ വല്ലാണ്ട് അടിപ്പിച്ചിരിക്കുന്നു. കുറെ കാലത്തിനു ശേഷം വെറും സുഹൃത്തുക്കൾ എന്ന രീതിയിൽ തുടങ്ങിയ യാത്ര ഏതൊക്കെയോ തലത്തിൽ എത്തുമെന്ന് മനസ്സ് പറയുന്നു. വരുന്നിടത്ത് വച്ച് കാണാം.
ലഞ്ച് കഴിച്ചു ബസ്സിൽ കയറിയപ്പോഴേക്കും ഒരു മണി ആയിരുന്നു. ഇനി ഏകദേശം മൂന്നു മണിക്കൂറോളം യാത്രയുണ്ട്. നാലുമണിയോടെ അടുത്താവും അവിടെ എത്താൻ. ഈ സമയം പോയി കഴിഞ്ഞാൽ പിന്നെ ഏതൊക്കെ സ്പോട്ട് കാണും എന്ന് പറയാൻ കഴിയില്ല.
എന്തിനുമുള്ള പാതിസമ്മതം ഏകദേശം ജ്യോതിയുടെ അടുത്തുനിന്ന് കിട്ടിയിരുന്നു. പക്ഷേ ചുരം കയറിയപ്പോൾ പുതച്ചു കിടന്നത് പോലെ ഇവിടെ പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ച് ഡീസന്റ് ആയാൽ നന്നാകും.
കൈകൾ കോർത്തുപിടിച്ചു തന്നെയായിരുന്നു ഞങ്ങൾ ഇരുന്നത്. ഇന്റർ സ്റ്റേറ്റ് ബസ്റ്റാൻഡിൽ നാലുമണിയോടെ എത്തി. രണ്ട് ഓപ്ഷൻ ഉള്ളത് നേരെ ശ്രവണ ബലഗോള വിടുക. അല്ലെങ്കിൽ ഇവിടെ ബേ ലൂർ അല്ലെങ്കിൽ ഒന്ന് കണ്ട ശേഷം പോവുക.
എന്തുവേണം ജ്യോതിയോട് ചോദിച്ചു ഇന്നത്തെ ദിവസം ഞാൻ എന്നെ നിനക്ക് വിട്ടു തന്നിരിക്കുന്നു നീ തീരുമാനിക്കുന്ന പ്രകാരം ചെയ്യാം എന്നായിരുന്നു ഉത്തരം.
സൂര്യാസ്തമായതിന് മുമ്പ് ബേലൂരും ഹാലെബിടുവും എത്താൻ കഴിയില്ല.
എന്നാൽ പിന്നെ നേരെ shraപോകാം അല്ലേ. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ചന്ദനരായ പട്ടണം എന്ന ചെറിയൊരു ടൗണിൽ എത്തി. അവിടെ നിന്ന് ശ്രവണബലഗോള യിലേക്ക് ഉള്ള ബസ്സ് മാറി കയറണം. സ്റ്റാന്റിൽ ഇറങ്ങിയപ്പോൾ ഒരു ഭാഗത്തായി ശ്രവണ ബസ് പോകാൻ നിൽക്കുന്നുണ്ട്. ഓടി അതിൽ കയറി.
അങ്ങനെ അഞ്ചര ആയപ്പോഴേക്ക് എത്തിയിരുന്നു. ബസ്സിലിരിക്കെ കയ്യിൽ ഉണ്ടായിരുന്ന മൊബൈലിൽ ഹോട്ടലിന്റെ
💬 Comments
View all comments