0%
Chapter 1

My Dear Wrong Number? 01 [Rahul RK]

Author : Rahul RK | Read All Parts | 👁 98 |

My Dear Wrong Number? 01 | Rahul RK

(പ്രിയ വായനക്കാരെ... കൊറോണക്കും മുന്നേ പിടിപെട്ട ചില വ്യാധികളും അവയുടെ ചികിത്സയും ഒക്കെ ആയി കഴിയുമ്പോൾ ആണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ ഒരു ചെറിയ ആക്സിഡന്റ് ഉണ്ടാകുന്നത്.. ഇടത് കൈ പൂർണമായും റസ്റ്റ്ൽ ആണ്.. ഒട്ടും എഴുതാനും എഴുതാനുള്ളത് ആലോചിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.. മൂന്ന് വർഷം മുൻപ് ഞാൻ ബഹ്റൈനിൽ ഒരു ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരു മലയാളി നഴ്സ് ഒരുപാട് നിർബന്ധിച്ചപ്പോൾ അവരുടെ വിവാഹം നടന്നതിന്റെ രസകരമായ കഥ എന്നോട് പറഞ്ഞു... ഞാൻ ഇത് എഴുതിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ യഥാർത്ഥ പേരുകൾ മാറ്റി അവരുടെ ഭർത്താവിന്റെ കാഴ്ചപ്പാടിൽ നിന്ന് എഴുതാൻ സമ്മതിച്ചു... അന്ന് അത് എഴുതുകയും അവർക്ക് മാത്രമായി അയച്ചു നൽകുകയും ചെയ്തു.. ഈ അവസരത്തിൽ ലവ് ഓർ ഹേറ്റ് എപ്പോൾ എഴുതി പൂർത്തിയാക്കാൻ പറ്റും എന്നറിയില്ല.. എന്റെ പ്രിയ വായനക്കാർക്ക് വേണ്ടി ഗൂഗിൽ കീപ്പിൽ കിടന്നിരുന്ന ആ പഴയ കഥ പൊടി തട്ടി എടുത്ത് എന്റെ ഭാര്യയുടെ സഹായത്തോടെ ഇവിടെ പോസ്റ്റ് ചെയ്യാം എന്ന് വിചാരിക്കുന്നു.. പാർട്ട് ആക്കി മുറിച്ചാണ് പോസ്റ്റ് ചെയ്യുന്നത്.. ഇത് ഒരു കൊച്ചു കഥയാണ്.. അതികം പാർട്ട് ഒന്നും കാണില്ല എന്ന് കൂടി പറയുന്നു... ആദ്യം കരുതിയത് എന്റെ തന്നെ പ്രണയ കഥ പോസ്റ്റ് ചെയ്യാം എന്നാണ്.. പക്ഷേ പിന്നെ വേണ്ട എന്ന് തോന്നി... തുടങ്ങി വച്ച കഥ പൂർത്തിയാക്കാൻ പറ്റാത്തതിന്റെ വിഷമം നന്നായി ഉണ്ട്... എല്ലാവരോടും ക്ഷമ ചോദിക്കുന്നു... എല്ലാവർക്കും നന്മ മാത്രം ആശംസിക്കുന്നു....)ഓഫീസിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് വണ്ടി ഓടിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ഫോൺ ബെല്ലടിക്കുന്നത്... മുത്തശ്ശി സുഖമില്ലാതെ കിടക്കുകയാണ് എന്ന് ഇന്നലെ വിളിച്ചപ്പോൾ കൂടി അമ്മ പറഞ്ഞിരുന്നു... അത് കൊണ്ട് മനസ്സിൽ അൽപം പേടിയോടെ ആണ് വണ്ടി സൈഡിലേക്ക് ഒതുക്കി പോക്കറ്റിൽ നിന്നും ഫോൺ പുറത്തേക്ക് എടുത്തത്... നോക്കുമ്പോൾ പരിചയം ഇല്ലാത്ത ഏതോ നമ്പർ ആണ്.. ഏതായാലും ഞാൻ ഫോൺ എടുത്തു... "ഹലോ ആരാണ്...??" മറുതലക്കൽ നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം ആയിരുന്നു... "അഞ്ചു ഇല്ലെ അവിടെ..??" അഞ്ചുവോ ഏത് അഞ്ചു..?? നമ്പർ മാറി വിളിക്കുന്നതാണ് എന്ന് എനിക്ക് ഉറപ്പായി.. "ഇല്ല.. റോങ് നമ്പർ..." ഞാൻ മറുപടി പറഞ്ഞു...

💬 Comments

View all comments