0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.9K

ഇതിപ്പോൾ അവന്റെ ഉള്ളു നീറുകയാണ് അവളിലെ തന്നോടുള്ള നിഷ്ക്കളങ്ക സ്നേഹം അവൻ തിരിച്ചരുമ്പോൾ അവനിൽ സന്തോഷത്തിന്റെ ഒരു കണിക പോലും അത് സൃഷ്ടിച്ചില്ല അവനെ ഒന്ന് മാപ്പുപോലും പറയാൻ അനുവദിക്കാതെ അവൾ അവന്റെ മാറിൽ ചാഞ്ഞപ്പോൾ അവൻ തകർന്നുപോയിരുന്നു പിന്നീടുള്ള 1.5മാസക്കാലം നദിയായേക്കാൾ സങ്കടപ്പെട്ടതു സാക്കിറിന്റെ മനസ്സായിരുന്നു ഓരോ നിമിഷവും തന്നെത്തന്നെ അവൻ കൂടുതൽ വെറുത്തുതുടങ്ങി എങ്കിലും ദിവസവും അവനിൽ ഉണ്ടാവുന്ന മൃഗീയതയുടെ തോത് കുറഞ്ഞിവരുന്നത് നാദിയ തിരിച്ചറിഞ്ഞു എങ്കിലും 1.5മാസം കൊണ്ട്തന്നെ തനിക്കുള്ളിലെ മൃഗത്തെ പൂർണമായും തന്റെ വരുതിയിൽ അവനു നിർത്താനായി ആ ഒന്നരമാസത്തിനുശേഷം നാദിയ സന്തോഷകരമായ ദാമ്പത്യജീവിതം അവർക്ക് സമാഗതമായി പക്ഷെ അതിനായുസ്സു വളരെ കുറവാണെന്നു സാകിർ അറിയുമ്പോയേക്കും ഒരുപാട് വൈകിപ്പോയിരുന്നു ആ ദിവസം അതികം അകലെയല്ലാതെ വന്നു അന്നു തന്റെ ജോലികൾ പെട്ടെന്ന് നാദിയ പെട്ടെന്ന് കാണണം എന്നാവശ്യപ്പെട്ടതിനാൽ ഓടിവന്നതായിരുന്നു അവൻ കാണുന്നത് സോഫയിൽ ഒരൽപ്പം വിഷമത്തോടെ ഇരിക്കുന്ന നാദിയയെ ആണ് അവൻ അവളോട്‌ ചേർന്നിരുന്നു എന്തുപറ്റിയെടോ തനിക്കു എനിക്കൊന്നും പട്ടിയിട്ടില്ല പക്ഷെ നമ്മൾ അറിയാതെ നമുക്കിടയിൽ മറ്റൊരാൾ വരാൻ പോകുന്നു ആര് ആര് വരുന്നെന്നു മോളെ നി പറയുന്നേ നമുക്കതിനു ആരും ഇല്ലല്ലോ ആരും ഇല്ലാത്ത നമ്മൾക്ക് ദൈവം ഒരാളെ നൽകാൻ പോവുകയാ ന്നെ ഉമ്മന്നു വിളിക്കാനും mr സാകിർ ഹുസൈനെ ഉപ്പ എന്നു വിളിക്കാനും നമുക്ക് പടച്ചോൻ ഒരു കുഞ്ഞിനെ തരാൻ പോകുന്നു ന്നു നാദിയ വളരെ സന്തോഷത്തിൽ ആണ് അത് പറഞ്ഞത് പക്ഷെ അപ്പോയെക്കും സാകിർ ഉള്ളിൽ തിളച്ചുമറിയുകയായിരുന്നു എങ്കിലും അവൻ സംയമനം പാലിച്ചു അവളെ തന്നോട് ചേർത്തിരുത്തി

💬 Comments

View all comments