Chapter Title : നാദിയ [അഹമ്മദ്]
തിരിഞ്ഞു നോക്കിയത് മോൾക്ക് വിഷമാവണ്ട അവൻ നല്ല പയ്യനാ ഉപ്പാക്ക് ഇഷ്ട്ടായി പിന്നെ മോൾടെ ഭാഗ്യായിരിക്കും അവൻ അതു ഇപ്പോ ഉപ്പാക്ക് മനസ്സിലായിട്ടുണ്ട് അതു കുറച്ചു കഴിയുമ്പോൾ മോൾക്കും മനസ്സിലാവും അന്നു കദീജ കോളേജിൽ നിന്നും വരുന്നവരെ വെയിറ്റ് ചെയ്തിരിക്കുകയാണ് ഫസ്ന അവളുടെ ഗേറ്റിൽ തന്നെ നിന്നു ഏന്തി പുറത്തേക്കു നോക്കികൊണ്ടിരിക്കാന് അവൾ കണ്ടു ദൂരെനിന്നു കദീജ വരുന്നത് കണ്ടപ്പോൾ തന്നെ അവൾ ഇറങ്ങി ഓടി ഖദീജയുടെ അടുത്തിയപ്പോയേക്കും കിതച്ചിട്ടു അവൾക്കൊന്നും പറയാൻ പറ്റുന്നില്ലായിരുന്നു എന്താടി എന്താ എന്തുപറ്റി അവളുടെ വെപ്രാളം കണ്ടു കദീജ ചോദിച്ചു ശ്വാസം ഒന്ന് നേരെവീണപ്പോൾ അവൾ പറഞ്ഞു തുടങ്ങി കഴിഞെടി എല്ലാം കഴിഞ്ഞു ഉപ്പ പോയി ഉറപ്പിച്ചു വന്നു കദീജ ഒന്ന് ഞെട്ടി എങ്കിലും അവളെ സമദനിപ്പിച്ചു നീ വാ നമുക്കൊന്ന് ആലോചിക്കാം വീടിന്റെ മുന്നിൽ എത്തിയപ്പോൾ കദീജ പറഞ്ഞു നീ വീട്ടിൽ പോയിക്കോ ഞാൻ എന്തെങ്കിലും വഴി ആലോചിക്കട്ടെ ഫസ്ന അവളുടെ വീട്ടിലേക് നടന്നു ഉപ്പ പറയുന്നത് വിശ്വസിക്കണോ അതൊ ഖദീജയെ വിശ്വസിക്കണോ എന്നായിരുന്നു അവളുടെ പ്രധാന പ്രശ്നം കുറച്ചു കഴിഞ്ഞു കദീജ വീട്ടിലേക്ക് വന്നു ഫസ്നയെയും കൂടി അവളുടെ മുറിയിൽ പോയി കദീജ തുടർന്ന് എടി ഞാൻ ആലോചിച്ചിട്ട് അവൻ നിന്റെ ഉപ്പയെ ഓരോന്നുപറഞ്ഞു പറ്റിച്ചുകാണും നിന്റെ ഉപ്പ ഒരു പാവം ആയതോണ്ട് അവനു പണി എളുപ്പവുമായി ഇനി ഇപ്പൊ എന്താടി ചെയ്യാ ഞാൻ പറഞ്ഞാൽ ഉപ്പ കേൾക്കും പക്ഷെ ഉമ്മ ഇത് നടത്തിയ പോലെയാ പെരുമാറുന്നത് അതൊക്കെ നമുക്ക് സെരിയാക്കാം ആദ്യം നമുക്കു അയാളെ ഒന്നുപോയി കാണണം
💬 Comments
View all comments