0%

Chapter Title : നാളികേരദർശനം [സിമോണ]

Author : സിമോണ Read All Parts 3443

കുത്താൻ കാശില്ലപോലും..

ഇനി ദേവേട്ടനോട് ഇതും കൂടി എഴുന്നള്ളിച്ചാൽ പിന്നെ എനിക്കുള്ളതായി... അല്ലെങ്കി തന്നെ ഫോണെടുത്താൽ കാശിന്റെ കണക്കേ പറയാനുള്ളു... എന്റെ തലവിധി!!!...."

സരോജിനിയമ്മയെ കേൾപ്പിക്കാതെ പിറുപിറുത്തുകൊണ്ട്, അവൾ, ആറ്റിയ ചായ ഗ്ലാസ്സിലേക്ക് പകർന്ന് അവർക്കു നീട്ടി...

"............പറയാം അമ്മേ.. ചേട്ടൻ എന്ത് പറയോ ന്നറിയില്ല... ഈയിടെ കാശിന്റെ കാര്യം എന്തേലും മിണ്ടിയാൽ അപ്പൊ വഴക്കിനു വരും... അവിടേം ബുദ്ധിമുട്ടൊക്കെ കാണും ചിലപ്പഴേ... ഈ റിസഷന്റെ ഒക്കെ..."

സന്ധ്യയുടെ വാക്കുകൾ കേട്ട സരോജിനിയമ്മയുടെ മുഖം കറുത്തു..

"............പിന്നേ!!!!.. അവിടെ അവനെന്തു ചിലവുണ്ടായിട്ടാ... വേറെ പെണ്ണിനും പിള്ളേർക്കും ചെലവിന് കൊടുക്കൊന്നും വേണ്ടല്ലോ... നിനക്ക് തിന്നാനും കുടിക്കാനും ഉള്ളതാണേൽ ഇവിടത്തെ പറമ്പീന്ന് കിട്ടുന്നുണ്ടല്ലോ.. പിന്നെന്തുട്ടാ നിങ്ങൾക്കൊക്കെ ഇത്രയ്ക്ക് ചെലവ്??? അതുപോലാണോ നിമിഷമോൾടെ കാര്യം.. അവൾക്ക് സ്വന്തമായി ഒരു വീടുവേണ്ടേ??..."

അവരുടെ സ്വരമുയർന്നതും സന്ധ്യയുടെ മുഖം വിളറി..

"............ഞാൻ... ഞാൻ പറയാം അമ്മേ.. അതൊക്കെ അല്ലെങ്കിലും എനിക്കറിഞ്ഞൂടെ... ഞാൻ ചേട്ടന്റെ കാര്യം പറഞ്ഞതാ... എന്നെ തിന്നാൻ വരും ന്നേ..കാശിന്റെ കാര്യം പറയുമ്പോഴേക്ക്...."

സരോജിനിയമ്മയുടെ മുഖം മാറിയതും സന്ധ്യ നിന്ന നിൽപ്പിൽ തന്റെ നിലപാട് മാറ്റി.. ഇടഞ്ഞാൽ തന്റെ അമ്മായിയമ്മ തനി വെടക്കാണെന്ന്, കഴിഞ്ഞ മൂന്നുവർഷത്തെ കൂട്ടുകിടപ്പിൽ നിന്ന് അവൾക്ക് നല്ലവണ്ണം മനസ്സിലായിരുന്നു...

"............ആ.. നീ എതിർത്തൊന്നും ഓതി കൊടുക്കണ്ടിരുന്നാ മതി... അവനേ എന്റെ മോനാ... ഞാൻ പറഞ്ഞതിൽ വിട്ട് ഒരക്ഷരം അപ്പുറത്ത് അവനില്ല... അവളടെ ഒരു റിസഷനും കുന്തോം..."

ബെഡ്റൂമിലേക്ക് നടക്കുമ്പോൾ സന്ധ്യയുടെ മനസ്സിൽ നിരാശയായിരുന്നു...

"............അതെ.. തള്ളേടെ മോൻ തന്നെയാ... ഒടുക്കത്തെ ഒരു പിശുക്കും ഒരുപ്പോക്ക് സ്വഭാവോം... ആ തെണ്ടി ജ്യോത്സനെ തല്ലിക്കൊല്ലണം.... അവന്റെ ചൊവ്വയും ബുധനും കാരണം ഇങ്ങനൊരു നരകത്തിലാണല്ലോ വന്നു പെട്ടത് ഒടുക്കം....."

തലേന്ന് അയയിൽ നിന്നെടുത്തുകൊണ്ടുവന്നിട്ടിരുന്ന തുണികൾ ഓരോന്നായി മടക്കിവെയ്ക്കുന്നതിനിടയിൽ മിറ്റത്തുനിന്ന് സരോജിനിയമ്മയുടെ വിളി കേട്ടു...

"............സന്ധ്യേ... ഡീ സന്ധ്യേ....."

"............എന്താ അമ്മേ..." ഈണത്തോടെ വിളികേട്ട് വരാന്തയിലേക്ക് ചവിട്ടി കുത്തി നടക്കുമ്പോൾ, ഉള്ളിൽ പക്ഷെ അവൾ അവരെ മനസ്സറിഞ്ഞു പ്രാകുകയായിരുന്നു..

"............ഞാനൊന്ന് നിമിഷേടെ വീടുവരെ പോവാ... ആ കാശ് കൊണ്ട് കൊടുക്കണം.. അവിടന്ന് ചോറുണ്ണും.. വൈകിട്ടേ വരൂ...

💬 Comments

View all comments