Chapter Title : നാളികേരദർശനം [സിമോണ]
തന്റെ നിലപാട് മാറ്റി.. ഇടഞ്ഞാൽ തന്റെ അമ്മായിയമ്മ തനി വെടക്കാണെന്ന്, കഴിഞ്ഞ മൂന്നുവർഷത്തെ കൂട്ടുകിടപ്പിൽ നിന്ന് അവൾക്ക് നല്ലവണ്ണം മനസ്സിലായിരുന്നു...
"............ആ.. നീ എതിർത്തൊന്നും ഓതി കൊടുക്കണ്ടിരുന്നാ മതി... അവനേ എന്റെ മോനാ... ഞാൻ പറഞ്ഞതിൽ വിട്ട് ഒരക്ഷരം അപ്പുറത്ത് അവനില്ല... അവളടെ ഒരു റിസഷനും കുന്തോം..."
ബെഡ്റൂമിലേക്ക് നടക്കുമ്പോൾ സന്ധ്യയുടെ മനസ്സിൽ നിരാശയായിരുന്നു...
"............അതെ.. തള്ളേടെ മോൻ തന്നെയാ... ഒടുക്കത്തെ ഒരു പിശുക്കും ഒരുപ്പോക്ക് സ്വഭാവോം... ആ തെണ്ടി ജ്യോത്സനെ തല്ലിക്കൊല്ലണം.... അവന്റെ ചൊവ്വയും ബുധനും കാരണം ഇങ്ങനൊരു നരകത്തിലാണല്ലോ വന്നു പെട്ടത് ഒടുക്കം....."
തലേന്ന് അയയിൽ നിന്നെടുത്തുകൊണ്ടുവന്നിട്ടിരുന്ന തുണികൾ ഓരോന്നായി മടക്കിവെയ്ക്കുന്നതിനിടയിൽ മിറ്റത്തുനിന്ന് സരോജിനിയമ്മയുടെ വിളി കേട്ടു...
"............സന്ധ്യേ... ഡീ സന്ധ്യേ....."
"............എന്താ അമ്മേ..." ഈണത്തോടെ വിളികേട്ട് വരാന്തയിലേക്ക് ചവിട്ടി കുത്തി നടക്കുമ്പോൾ, ഉള്ളിൽ പക്ഷെ അവൾ അവരെ മനസ്സറിഞ്ഞു പ്രാകുകയായിരുന്നു..
"............ഞാനൊന്ന് നിമിഷേടെ വീടുവരെ പോവാ... ആ കാശ് കൊണ്ട് കൊടുക്കണം.. അവിടന്ന് ചോറുണ്ണും.. വൈകിട്ടേ വരൂ... പിന്നെ... ആ ലക്ഷംവീട്ടിലെ ലാസറ് വരും.. നാളികേരം പൊളിക്കാൻ... എല്ലാം പൊളിച്ച് മച്ചിന്റെ മേലെ കേറ്റിവെച്ചിട്ട് പോയാൽ മതീ ന്ന് പറയണം... കാശ് ഞാൻ വന്നിട്ട് കൊടുത്തോളാം... "
വരാന്തയിൽ നിന്ന് മിറ്റത്തേക്കിറങ്ങി നടക്കുന്ന സരോജിനിയമ്മയുടെ പിറകിൽ നിന്ന് അവൾ പല്ലിറുമ്മി...
"............എന്റെ കയ്യിൽ തരാൻ വിശ്വാസമില്ലാഞ്ഞിട്ടാ.... ചെറ്റ തള്ള!!!!... നാളികേരം പൊതിക്കാനുള്ള കാശെടുത്ത് ഞാനെങ്ങാൻ ഞാൻ പത്തു പവന്റെ മാല വാങ്ങിയാലോ..."
പെട്ടെന്ന് തിരിഞ്ഞു തന്റെ മുഖത്തേക്ക് നോക്കിയ സരോജിനിയമ്മയെ കണ്ട് അവളൊന്നു വിളറി...
"............എന്റെ കൃഷ്ണാ... ചെകുത്താൻതള്ള കേട്ടോ അത്???.."
പെട്ടെന്നുതന്നെ
💬 Comments
View all comments