0%

Chapter Title : നാലുമണിപ്പൂക്കൾ 2

തോന്നില്ലടാ. നോക്കുന്നത് ഇഷ്ടാ"

"ഇക്കും ഇഷ്ടാ"

"ആരെയാ അംജദിനിഷ്ടം?"

"ആരെയാ ഇഷ്ടപ്പെടണ്ട്യേ?"

"ശരിക്കും നിന്നെ ഇഷ്ടപ്പെടുന്നവളെ നീയും ഇഷ്ടപ്പെട്ടോ"

"അങ്ങനെ പറയാണെങ്കിൽ ടീച്ചർക്കിന്നോട് ഇഷ്ടണ്ടാ!"

"അറിയില്ലടാ!"

"ഇഷ്ടല്ലാണ്ടാ ഇത്ര നേരം സംസാരിച്ചേ?"

"ഇഷ്ടണ്ട്"

"ഇന്നാ ഇക്കും ഇഷ്ടാ"

"എങ്ങനെത്തെ ഇഷ്ടാ?"

"എപ്പളും കാണാൻ തോന്ന്ണൊരിഷ്ടം. ടീച്ചർക്കൊ?"

"അതെ കാണാൻ തോന്നുന്നു"

"ഇക്കും"

"കാണാൻ വര്വോ?"

"വരാം.. ഇപ്പൊ വരണോ?

"അയ്യോ എനിക്ക് പേട്യാ ഇവിടെ മറ്റു ടീച്ചർമാരുള്ളതാ എല്ലാരും ഉറങ്ങിയിട്ട് വന്നാൽ മതി."

"ഞാൻ വരും പിന്നെ പറ്റിക്ക്വോ?"

"ഇല്ല. ഞാൻ കാത്തിരിക്കും"

"പേട്യാവ്ണ്ട് ആരെങ്കിലും കണ്ടാലോ?"

"പന്ത്രണ്ട് മണിക്ക് റോഡിൽ ആരുണ്ടാവാനാ?"

"ഉം ശരി ടീച്ചറേ"

"ശരിടാ മുത്തേ!"

"ഒന്നുകൂടി വിളിക്ക്വോ അങ്ങനെ"

"ശരിടാ എന്റെ അംജദ് മുത്തേന്ന് മതിയോ!!"

"ഉം.."

"ഉറങ്ങിക്കോ ഞാൻ വിളിച്ചോളാം"

"ഇന്നൊറക്കം കിട്ടൂല‌."

"ഉം ശരി."

"അവർ ഫോൺ വെച്ച് പന്ത്രണ്ട് മണിക്ക് വേണ്ടി ആകാംക്ഷയോടെയും അല്പം ഭയത്തോടെയും കാത്തിരുന്നു. രണ്ടു‌ ഹൃദയങ്ങളും പടപടാന്ന്‌ മിടിച്ചു.

പതിനൊന്നര കഴിഞ്ഞിട്ടേയുള്ളൂ അംജദ് ഗെയ്റ്റിനരികിൽ നിന്ന് നട്ടം തിരിയുന്നത് കണ്ട് അവൾ പതിയെ ഗ്രില്ല് തുറന്ന് പുറത്തു ചാടി. പാടില്ല, പാടില്ലെന്ന് നൂറുവട്ടം മനസ്സ് മന്ത്രിച്ചിട്ടും അവൾ തന്നെത്തന്നെ നിയന്ത്രിക്കാനാവാതെ ഇപ്പോഴിതാ അംജദിനെ മാടിവിളിക്കുന്നു. ആരെങ്കിലും കാണുമോയെന്ന ഭയമല്ലാതെ മറ്റൊന്നും ചിന്തയിൽ വരാതിരുന്ന സംവൃതയവനെ മോട്ടോർ പുരയ്ക്കപ്പുറം കൊണ്ടുപോയി. അവൾ മുന്നിലും അംജദ് പിറകിലുമായി അവിടെയെത്തിയപ്പോൾ. കുറച്ചുനേരം അവരൊന്നും മിണ്ടിയില്ല.

" എന്തിനാ ടീച്ചറ് വെരാമ്പറഞ്ഞേ?"

"കാണാൻ.. എന്തേ"

"എപ്പളും കാണല്ണ്ടല്ലോ പിന്നെന്താ"

"അതല്ലടാ ടീച്ചർക്ക് നിന്നെ ഒറ്റയ്ക്കൊന്ന് കാണാൻ തോന്നി."

"ടീച്ചർക്കിന്നെ

💬 Comments

View all comments