Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]
ചുറ്റും ഉള്ളവർ ഞങ്ങളെ തന്നെ ഉറ്റുനോക്കുന്നത് പെണ്ണിന് വല്ലാത്ത ചമ്മൽ ഉണ്ടാക്കി അതിന്റെ പ്രതിഫലം എന്നോണം എന്റെ കൈയിൽ കിടന്ന് പെണ്ണ് കൂതറുണ്ട്.
" തെഴെറക്കെട്ടാ.... ദേ എല്ലാരും നോക്കണ് അയ്യേ നാണക്കേട്.... "
സ്റ്റൈർ കയറുന്നതിനൊപ്പം അവൾ വിളിച്ചുപറഞ്ഞതിനൊന്നും ഞാൻ മറുപടി കൊടുക്കുന്നില്ലന്നറിഞ്ഞതോടെ പെണ്ണടങ്ങി എന്റെ കഴുത്തിൽ കൈയും കോർത്തു എന്റെ കണ്ണിലേക്ക് നോക്കി അങ്ങനെ കിടന്ന്
" അതെ ഇനി ഭാര്യനെ താഴെ ഇറക്കാട്ടോ... "
പുറകിൽ നിന്ന ഒരു കൂട്ടം പെൺകുട്ടികളുടെ ശബ്ദം ആണ് എന്നെയും എന്റെ ആമിയെയും ഉണർത്തിയത് ഒരു ചിരിയും കൊടുത്ത് ഞാൻ അവളെ താഴെറക്കി.. എന്റെ കൈയിൽ കോർത്തു പിടിച്ചു അല്പം കളർമങ്ങിയ ചുരിദാറും ഇട്ട് വരുന്ന പെണ്ണിനോട് എനിക്ക് സങ്കടവും ദെഷ്യവും തോന്നി.എന്തേലും വേണേൽ ഇവൾക്ക് എന്നോട് പറയരുതോ.. നേരെ തുണികടയിൽ കേറി ഉള്ളതെല്ലാം വലിച്ചെടുത്തു താഴെയിട്ട് അവൾക് ഒരു ഓപ്ഷൻ പറയാൻ പോലും ഇല്ലാതെ സകലതും വാങ്ങി ഇനി മേലാൽ നരച്ചതും മങ്ങിയതും ഇടരുത്.. വീട്ടിൽ ചെന്നിട്ട് വേണം പുല്ലെല്ലാം കത്തിക്കാൻ
" ഡോ....!! "
ഒറ്റ ഞെട്ട്... പുല്ല് നല്ലജീവൻ അങ്ങ് പോയി ഏത് പുന്നാര മോളാണോ,, തിരിഞ്ഞു നോക്കിയ എന്റെ നേരെ രണ്ട് പൂച്ചക്കണ്ണുകൾ നീണ്ടു
" ഹാ... താനോ.... "
ഏത് നമ്മടെ ( ഇപ്പോ നമ്മടെയാട്ടോ ) കോളേജിൽ വെച്ച് കണ്ട ആ പൂച്ചക്കണ്ണി
" എവിടായിരുന്നു.. പിന്നെ അങ്ങോട്ടേക്ക് ഒന്നും കണ്ടില്ല "
എന്റെ തോളതോന്നു തട്ടിയുള്ള ഡയലോഗിനു ഞാൻ ഒന്ന് ചിരിച്ചു
" ഇവിടയൊക്കെ ഉണ്ടായിരുന്നു,, അഹ്
💬 Comments
View all comments