Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]
കുഴുങ്ങി
" അത്... ഞാൻ.. "
" വേണ്ട എനിക്ക് ഇപ്പോ ഒന്നും അറിയണ്ട സമയമുള്ളപോലെ പറഞ്ഞാ മതി നീ.. പക്ഷെ ഇപ്പോ ഹാപ്പിയായി ഇരിക്ക് ആല്ലേൽ അവര് എന്ത് കരുതും നിനക്ക് അവടെ ബുദ്ധിമുട്ടുണ്ടന്നല്ലേ കരുതു... "
പെണ്ണ് എന്തോ ആലോചിച്ചിട്ട് പഴേപോലെ ആയി പുറകിൽ ഇരുന്ന് നുള്ളാനും മാന്തനും ഒക്കെ തുടങ്ങി... അങ്ങനെ ഒടുക്കം അവളുടെ വീട്ടിൽ ഞങ്ങൾ എത്തി..
വണ്ടിയുടെ സൗണ്ട് കേട്ടപ്പോളെ അകത്തുനിന്ന് അഞ്ചു ഇറങ്ങിവരുന്നത് കണ്ട്. കാര്യമായ പണിയിൽ ആണെന്ന് തോന്നുന്നു മുടി ഒക്കെ പറപ്പിച്ചു യക്ഷിയെ പോലെ നിൽക്കുന്ന അവളെ കണ്ട് ഞാൻ ആമിയെ ഒന്ന് നോക്കി അവൾ ചുണ്ട് കടിച്ചുപിടിച്ചു ചിരിക്കുണ്ട്..
" ചേച്ചി...... "
ഒറ്റ ചാട്ടത്തിന് അവൾ ഞങ്ങളുടെ അടുത്തെത്തി. ഇതെന്തോന്ന് കുതിരയോ... ഇവള് റബ്ബർ പലാണോ കുടിക്കണത്
ഇവിടെ കെട്ടിപിടിത്തം നടന്നോണ്ടിരുന്നപ്പോ അവര് ( വീട്ടുകാർ ) അകത്തുനിന്ന് വെളിയിലേക്ക് ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു
" മോളെ.... സുഖമാണോ നിനക്ക്... അഹ് മോനെ കേറിവാ.... "
അവളോട് സുഖവിവരം അന്വേഷിക്കുന്ന കുട്ടത്തിൽ എന്നേയും അകത്തേക്ക് ആ അമ്മ ഐ മീൻ എന്റെ അമ്മായിയമ്മ സ്വീകരിച്ചു..
അച്ഛന് എന്നോട് സംസാരിക്കാൻ ഒരു ബുദ്ധിമുട്ടുള്ളത് പോലെ അത്കൊണ്ട് ഞാൻ തന്നെ അങ്ങോട്ട് കേറി മിണ്ടി
" അച്ഛൻ ഇന്ന് പോയില്ലേ.. അതോ പണി കുറവാണോ... "
എന്തെകിലും ചോദിക്കണമല്ലോ എന്നോർത്തു ഞാൻ ചോദിച്ചു
" അഹ് മോനെ പണിയൊക്കെ കഷ്ടണന്നെ.."
ഉമ്മറത്തിണ്ണയിൽ ഇരുപ്പുറപ്പിച്ചു തോളിൽ കിടന്ന തോർത്തെടുത്തു മുഖത്തിന് ചുറ്റും കറക്കി ഒന്ന് നെടുവീർപ്പിട്ടു, എനിക്കും എന്താ ഇനി മിണ്ടണ്ടെ എന്നൊരു നിച്ഛയം ഇല്ല.. കൈയിലെ സ്റ്റോക്ക് തീർന്നു എന്ന് മനസിലായതേ ഞാൻ ആമിക് മുഖം കൂടുത്തു.
" ഹാ.. നി ഇങ്ങനെ നില്കാതെ കവറ് അവർക്ക് എല്ലാർക്കും കൊട്... "
" അയ്യോ.. ഞാൻ അതങ്ങ് വിട്ട് പോയി... ദാ... "
അവളുടെ കൈയിൽ ഇരുന്ന കവറിലേക്ക് നോക്കി ഞാൻ പറഞ്ഞതും പെട്ടെന്ന് കവർ എല്ലാർക്കും കൊടുക്കാൻ തുടങ്ങി..
എല്ലാരുടേം കണ്ണുകൾ നിറയുണ്ട്. അത്
💬 Comments
View all comments