Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]
വിളി എനിക്ക് അങ്ങട് സുഖിച്ചു.
വഴിയിൽ കണ്ട ഒരു ചെറിയ കടയിൽ വണ്ടി നിർത്തി ചൂടായിട്ട് രണ്ട് നാരങ്ങവെള്ളം അങ്ങ് പറഞ്ഞു.
" അല്ല ഇതാരാ... കല്യാണം കഴിഞ്ഞു വിരുന്നിനു വീട്ടിലെക്ക് പോവായിരിക്കും അല്ലെ. "
മുൻവശത്തു രണ്ട് പല്ല് മാത്രം ഉള്ള ഒരു ഓൾഡ് ജന്റിൽമാൻ അവളോട് കുശലം തിരക്കി
" അതെ ഗോവിന്ദട്ടാ വീട്ടിലെക്ക് പോണ വഴിയാ... "
അതിനായാൾ മോണകാട്ടി ഒന്ന് ചിരിച്ചു ഏത് ഈ ക്ലോസപ്പിന്റെ പരസ്യത്തിൽ ഒക്കെ ചിരിക്കണ പോലെ
" അല്ല ദിവരാ... നിനക്ക് ഈ പയ്യനെ മനസിലായ... "
അടുത്തിരുന്ന സ്ടൂളിൽ പത്രം വായിച്ചോണ്ട് ഇരിക്കുന്ന കണ്ടാൽ അൻപത് അൻപതഞ്ചു പ്രായം തോന്നിക്കണ ആൾ എന്നെ ഒന്ന് നോക്കി ചിരിച്ചു ഞാനും അങ്ങ് ചിരിച്ചു ..
" പിന്നെ വിശ്വേട്ടന്റെ മോനല്ലേ..മോൻ ഇവിടെ അല്ലായിരുന്നല്ലേ... "
" അല്ല ചേട്ടാ എനിക്ക് എറണാകുളം ആണ് ജോലി അപ്പൊ അവിടെത്തന്നെയാണ് സ്റ്റേയും.."
വീണ്ടും എന്നെ നോക്കി ഒരു ചിരിയായിരുന്നു മറുപടി . പിന്നെ ആമിയെ നോക്കി
" മോൾക് സുഖല്ലേ...സതീശൻ ഇറങ്ങിട്ടുണ്ടെന് കെട്ട് മോളെ വന്നു കണ്ടായിരുന്നോ.... "
അത് അവൾ പറഞ്ഞ് നിർത്തിയപ്പോ പെണ്ണ് ഒന്ന് ഞെട്ടുന്നത് കണ്ടു, കുടിച്ച ഗ്ലാസ്സ് അവിടെ ഒരു മിട്ടായി ഭരണിയുടെ മുകളിൽ വെച്ചിട്ട് എന്റെ കൈയിൽ പിടിച്ചു തിരിച്ചു നടന്നു ഞാൻ ഗ്ലാസും അവിടെ വെച്ച് പൈസയും കൊടുത്ത് അവൾക്കു ഒപ്പം നടന്നു,,
" സുഖയിട്ട് പോണു... വാ ഏട്ടാ നമ്മക്ക് പോകാം "
" . മ്.. ഞങ്ങള് എന്നാ ഇറങ്ങുവാ .. "
ഞാൻ അവരോട് അതും പറഞ്ഞ് ബൈക്ക് സ്റ്റാർട്ട് ചെയ്ത്.. കുറച്ചുമുന്നേ വരെ കലപില എന്നാലച്ച പെണ്ണാ .. ദേ ഇരിക്കണ നോക്കിയേ...! "
ഞാൻ വണ്ടി ഒരത്തിൽ നിർത്തി അവളെ തലചരിച്ചൊന്നു നോക്കി
" ഇങ്ങനെ അങ്ങോട്ട് കേറിച്ചെല്ലാനാണെ ഞാൻ ഇല്ലാട്ടോ എങ്ങോട്ടും.... അല്ല നിനക്ക് ഇപ്പോ എന്നാ പറ്റിയെ ഏഹ്... ആരാ ഈ സതീശൻ...?"
ഞാൻ ചോദ്യങ്ങൾക്ക് മേൽ ചോദ്യം ഏയ്തപ്പോ പെണ്ണ്
💬 Comments
View all comments