Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]
പൊക്കോ.ഞാൻ രമണിയെ ഒന്ന് കണ്ടിട്ട് വരാം... പോയിട്ട് വാ മോളെ..."
കണ്ണൂരണ്ടും അടച്ചുകാട്ടി അമ്മ ഗേറ്റ് കടന്നു വെളിയിൽ ഇറങ്ങി
അതോടെ ഞാൻ പോയി ഹിമാലയൻ തന്നെ എടുത്ത് അതിലും കേറാൻ ശംകിച്ചു നിന്നവളെ രണ്ടു പറഞ്ഞപ്പോ ഒറ്റചാട്ടത്തിന് പിറകിൽ കേറി
" ഇനിപ്പോ മറ്റേ ബൈക്ക് തൂക്കി വിൽക്കാം അല്ലാണ്ടിപ്പം എന്തോചെയ്യാനാ.. "
താക്കോൽ ഇട്ട് വണ്ടി സ്റ്റാർട്ടാക്കുന്നതിനു ഇടയിൽ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞതും പെണ്ണ് ചാടി ഇറങ്ങി
" എന്താടി... വാ കേറ് പോവാം "
അവളുടെ ആ പ്രവർത്തിയിൽ സംശയം തോന്നിയഞാൻ അവളെ നോക്കി ചോദിച്ചു
" എനിക്ക് മറ്റേതില് പോയാ മതി... "
R6 ന്റെ ഭാഗത്തേക്ക് ചൂണ്ടി കാട്ടിയവൾ ചിണുങ്ങി
" ചിണുങ്ങല്ലേ പെണ്ണെ മോന്തകിട്ട് ഒരു കുത്ത് വെച്ച് തരും പറഞ്ഞേക്കാം... "
ഓരോന്ന് പറഞ്ഞു ലാസ്റ്റ് ഹിമാലയനിൽ തന്നെ പോകാൻ തീരുമാനിച്ചു അവൾക്കും അതായിരുന്നു കംഫർട്... ഈശ്വര പുതിയ വണ്ടി ഏട്ടന് കൊടുത്തിട്ട് പഴയത് തന്നെ ഉപയോഗിക്കണ്ട വരുവോ... അതിന് മുന്നെ ഇതിനുള്ള വഴി കാണണം
വഴിനീളെ എന്നോട് നിർത്താതെ സംസാരിച്ചാണ് പെണ്ണ് എന്നെ പറ്റി ചേർന്ന് ഇരിക്കുന്നെ.വീട്ടിലെക്ക് അവൾ പറഞ്ഞ വഴി പോകാതെ വേറെ വഴി വണ്ടി പോകുന്നത് കണ്ടതെ പെണ്ണ് എന്റെ തൊളിൽ തോണ്ടി എങ്ങോട്ടാ വീട്ടിലോട്ട് പോകണ്ടേ എന്നൊക്കെ ഉള്ള സേതുരമായ്യർ കളിക്കാൻ തുടങ്ങിയപ്പോ.
" മിണ്ടാതെ ഇരുന്നില്ലേൽ ഇവിടെ ഇറക്കിവിടും നിന്നെ... അതുവേണ്ടങ്കിൽ മിണ്ടാതെ ഇരുന്നോ... "
എന്ന് പറയണ്ട താമസം പെണ്ണ് പിന്നെ ഒന്നും മിണ്ടില്ല, ബൈക്കിൽ ഇരുന്നിട്ടില്ല എന്ന്
💬 Comments
View all comments