0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 3.2K

പറഞ്ഞപ്പോ ഇത്രേം പരിതാപകരം ആയിരിക്കും എന്നാര് കണ്ടു, അല്ലേലും ജീവിക്കാൻ നെട്ടോട്ടം ഓടുന്ന ആ വൃദ്ധന് വണ്ടിവാങ്ങാൻ എവിടുന്നാ പൈസ ...

" ബാ ഇറങ്ങ് "

വലിയ ഒരു തുണികടയുടെ മുന്നിൽ വണ്ടിനിർത്തി അവളോട് ഇറങ്ങാനായി പറഞ്ഞതും പെണ്ണ് ചുറ്റും നോക്കികൊണ്ട് തന്നെ വണ്ടിയിൽ നിന്നിറങ്ങി,

" എന്തിനാ ഇവിടെ നിർത്തിയെ. ഇന്നലെ ഒരുപാട് വാങ്ങിയില്ലേ... "

മുന്നിലേക്ക് നീങ്ങിയ എന്റെ കൈയിൽ ബലമായി പിടിച്ചു നിർത്തികൊണ്ട് അവൾ ചുറ്റിനും കണ്ണോടിച്ചു

" നിനക്ക് അല്ല പെണ്ണെ.. അച്ഛനും അമ്മക്കും പിന്നെ അഞ്ചുനും ആ... നീ എന്റെ കൈയ്യന്നു വിട്.. "

ഞാൻ ഒരു ചെറുചിരിയോടെ തന്നെ അവളേം കൂട്ടി അകത്തേക്ക് കേറി അവളാണ് എല്ലാർക്കും ഉള്ളത് എടുത്തത് ഞാൻ അവളോടൊപ്പം തന്നെ എല്ലാം നോക്കി കണ്ടു അങ്ങനെ എല്ലാർക്കും ഈരണ്ടു ജോഡി വീതം വാങ്ങി, പാർക്കിങ്ങിലേക്ക് അവളെ പറഞ്ഞു വിട്ടിട്ട് ഞാൻ ബില്ല് പേ ചെയ്യാനായി പോയി... പേ ചെയ്ത് തിരിച്ചു വന്നപ്പോ കണ്ട കാഴ്ച

വണ്ടിയുടെ ഹാൻഡ്‌ലിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും തിരിക്കണ പെണ്ണിനെയാണ്, ചുണ്ട് വിറപ്പിച്ചു വണ്ടി ഓടുന്നതായി ശബ്ദവും ഉണ്ടാക്കുന്നുണ്ട് പെണ്ണ്

പാർക്കിങ്ങിൽ ഉള്ള ആളുകൾ എല്ലാം അവളെ ഒരു ചിരിയോടെ നോക്കുന്നതും കണ്ട് ചിരിച്ചോണ്ട് ഞാൻ അവളുടെ അരികിലേക്ക് നടന്നു, ഞാൻ വരുണ്ടെന്നു മനസിലായപ്പോ പെണ്ണ് കളിയൊക്കെ നിർത്തി മിടുക്കിയായി

ഞാൻ ഒന്നും പറയാതെ വണ്ടിയിൽ കേറി, എന്നിട്ട് അവളെ തലചരിച്ചു നോക്കി

" നിന്റെ കളിയൊക്കെ കഴിഞ്ഞോ അതോ.... "

ഞാൻ ഒന്ന് നിർത്തിട്ടു അവളെ പിന്നേം

💬 Comments

View all comments