Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]
ഫോണിൽ തന്നെ വെച്ചാണ് വിളി
" മ് എന്താടാ.. "
ഞാൻ കണ്ണടച്ചിരുന്ന ഇരുപ്പിൽ തന്നെ വിളിയും കേട്ടു
" ഏട്ടന് എത്ര മസിൽ ആ... "
ഏഹ്... മസിലൊ ഇനി എന്നെ ഇറച്ചി വിലക്ക് തൂക്കി വിൽക്കാൻ പോവണോ ഈശ്വരാ ...
" എന്തോന്ന്.. "
ഞാൻ കണ്ണുതുറന്നു അവളെ നോക്കി അപ്പോ എന്റെ ഒരു ഫോട്ടോ അവൾ ഫോണിൽ കാണിച്ചു ഓ സിസ്പാകിന്റെ കാര്യവാ.. ഓ.
" അത് ഒരു ഇട്ടേണ്ണം ഉണ്ട് എന്നതാകാര്യം .. "
" ഏട്ടന് അവിടെ ഫാഷൻ മോഡൽ ആയിട്ടാണോ ജോലി... "
" അതേല്ലോ.. "
" എന്റെ ഒരു കൂട്ടുകാരി പറഞ്ഞായിരുന്നു ഏട്ടനെ ടീവിയിൽ കാണിച്ചെന്ന്.പക്ഷെ ഞാൻ കണ്ടിട്ടില്ല ."
"അതിപ്പോയെന്താ ഞാൻ മോളുടെ അടുത്തില്ല ദേ കണ്ടോ..."
ഞാൻ അത് പറഞ്ഞു നേരെ ഇരുന്നപ്പോ പെണ്ണ് ചിരിക്കാൻ തുടങ്ങി
അപ്പോളാണ് എനിക്ക് വേറെ ഒരു കാര്യം ഓർമ്മ വന്നേ
" അല്ല നിന്റെ ചേച്ചി എന്തിനാ നുമ്പേ മുഖവും വീർപ്പിച്ചു നിന്നെ "
ഞാൻ എന്തോ ഓർത്തെന്ന പോലെ അവളോട് ചോദിച്ചപ്പോ പെണ്ണ് പറയാൻ തുടങ്ങി
ഞാൻ പോയപ്പോ ആമിയും അവളുടെ കൂടെ ഇരുന്നു എന്റെ ഫോണിൽ തോണ്ടാൻ തുടങ്ങി അപ്പോ അവൾ എന്റെ ഇൻസ്റ്റാഗ്രാം ഒൺ ചെയ്തു നോക്കി അതിൽ ബീച്ചിൽ ഞാൻ ഒരു പെണ്ണും ആയി പോസ് ചെയുന്ന ഒരു പിക് കണ്ടു അയിനാണ്. പിന്നെ മൊബൈൽ വാങ്ങി ഫുൾ നോക്കി പെൺപിള്ളേരുടെ കൂടെ ഉള്ള പിക്സ് എല്ലാം അഞ്ചുനേ കൊണ്ട് ഡിലീറ്റ് ആകുകയും ചെയ്തുന്നു പറഞ്ഞപ്പോ എന്റെ വാ പൊളിഞ്ഞു പോയി
" എന്നാലും പെൺപിളരുടെ കൂടെ ഇങ്ങനെ ഷർട്ട് ഒന്നും ഇല്ലാണ്ട് നിക്കണ നല്ലതല്ല കേട്ടല്ലോ.. "
എന്റെ നിൽപ്പ് കണ്ട് ചിരിച്ചോണ്ട് നിന്ന അവൾ അതുടെ പറഞ്ഞപ്പോ ഞാൻ തല്ലാനായി കൈ ഓങ്ങിയതേ പെണ്ണ് ഒറ്റ ഓട്ടം.. നുമ്പേ പറഞ്ഞത് സത്യാ ഇവള് റബ്ബറിന് പാലാ കുടിക്കണേ..
ഓടി വെളിയിൽ ചാടിയപ്പോ ദേ വരാണ് ഒരുകൂട്ടം പട കോളേജ്
💬 Comments
View all comments