Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]
പോയപ്പോ പെണ്ണിന്റ ഇടുപ്പിൽ ഒരു നുള്ള് കൊടുത്തതിനു എന്നെ ഒന്ന് നോക്കി ദഹിപ്പിച്ചിട്ട് കൈയിൽ ഉണ്ടായിരുന്ന തോർത്തു എന്റെ കൈയിൽ തന്നിട്ട് ഒറ്റ പോക്ക്,ഇതിപ്പോ എന്താ സംഭവം എന്നോർത്തു ഞാൻ കഴിക്കാൻ ഇരുന്നപ്പോളും അവസ്ഥ മറിച്ചായിരുന്നില്ല. അഞ്ചു ഇതെല്ലാം കണ്ട് ചിരിക്കുണ്ട് എന്താണെന്ന് ചോദിച്ചപ്പോ പിന്നെ പറയാം എന്ന് പറഞ്ഞു അവൾ കഴിക്കാൻ തുടങ്ങി, എന്റെ അടുത്ത് നിന്ന് എല്ലാം വിളമ്പി തരുണ്ടങ്കിലും ഒന്ന് നോക്കുന്നുകൂടിയില്ല
കഴിച്ചു കഴിഞ്ഞു ഉമ്മറത്ത് പാ വിരിച്ചു ഇരിക്കുമ്പോ ദാ വരാണ് എന്റെ പുന്നാര അനിയത്തി, അവൾ വന്നു എന്റെ അടുത്തായി ഇരുന്നു എന്റെ ഫോണിൽ കളിച്ചോണ്ടിരിക്കുന്നു
" ഏട്ടാ... "
മുഖം ഫോണിൽ തന്നെ വെച്ചാണ് വിളി
" മ് എന്താടാ.. "
ഞാൻ കണ്ണടച്ചിരുന്ന ഇരുപ്പിൽ തന്നെ വിളിയും കേട്ടു
" ഏട്ടന് എത്ര മസിൽ ആ... "
ഏഹ്... മസിലൊ ഇനി എന്നെ ഇറച്ചി വിലക്ക് തൂക്കി വിൽക്കാൻ പോവണോ ഈശ്വരാ ...
" എന്തോന്ന്.. "
ഞാൻ കണ്ണുതുറന്നു അവളെ നോക്കി അപ്പോ എന്റെ ഒരു ഫോട്ടോ അവൾ ഫോണിൽ കാണിച്ചു ഓ സിസ്പാകിന്റെ കാര്യവാ.. ഓ.
" അത് ഒരു ഇട്ടേണ്ണം ഉണ്ട് എന്നതാകാര്യം .. "
" ഏട്ടന് അവിടെ ഫാഷൻ മോഡൽ ആയിട്ടാണോ ജോലി... "
" അതേല്ലോ.. "
" എന്റെ ഒരു കൂട്ടുകാരി പറഞ്ഞായിരുന്നു ഏട്ടനെ ടീവിയിൽ കാണിച്ചെന്ന്.പക്ഷെ ഞാൻ കണ്ടിട്ടില്ല ."
"അതിപ്പോയെന്താ ഞാൻ മോളുടെ അടുത്തില്ല ദേ കണ്ടോ..."
ഞാൻ അത് പറഞ്ഞു നേരെ ഇരുന്നപ്പോ
💬 Comments
View all comments