Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
കിടക്കണ എന്നോട്..
ആമി തിരിച്ചു വന്നത് നാരങ്ങ വെള്ളോമായിയാണ്, അതും വാങ്ങി കുടിച്ച് എന്നെ നോക്കുന്ന പെണ്ണിനോട് ഞാൻ
"സെൻസസ് എടുത്ത് കഴിഞ്ഞോ...., എന്തോന്ന് നോക്കി നിൽകുവടി എണ്ണിപ്പിക്ക്... വയ്യാ.. "
എന്ന് പറഞ്ഞതും പെട്ടെന്ന് എന്റെ വയറിലൂടെ കൈയിട്ട് എന്നെ എണ്ണിപ്പിച്ചു.. ഞാൻ സോഫയിൽ ഇരുന്ന് അവളേം ഞങ്ങളുടെ കൂടെ ഇരുത്തി.. ഞാൻ കുടിച്ച ബാക്കി നാരങ്ങ വെള്ളം അവൾക് കൊടുത്തപ്പോ കണ്ണുകൊണ്ട് അവരെ കാണിച്ചു അതിന്
" ഓ ഞങ്ങളൊന്നും കാണുന്നില്ലേ... "
എന്ന് മാളു ഒരു കമ്മറ്രി അടിച്ചതും പെണ്ണ് ഒന്ന് ചമ്മി ഞാൻ അത് കാര്യമാക്കണ്ട കുടിച്ചോ എന്ന് പറഞ്ഞപ്പോ എന്റെ ഷോൾഡറിന്റെ ബാക്കിലായി ഇരുന്നു അതിന്റെ ബാക്കി അവൾ സ്വന്തമാക്കി.. ഇതെല്ലാം അവര് രണ്ടാളും ഒരു ചിരിയോടെ നോക്കി കാണുന്നുണ്ടായിരുന്നു..
അങ്ങനെ ഞങ്ങൾ കുറച്ചധികം സംസാരിച്ചു.. ഒരു രണ്ടരയോടെ അമ്മയും അച്ഛനും ഏട്ടനും ഏട്ടത്തിയും എത്തി.. പിന്നെ പതിവുപോലെ ഓരോന്ന് പറഞ്ഞു ഇരുന്ന് അപ്പോളാണ് മാളു..
"ഇപ്പോ നമ്മടെ കുളത്തിൽ വെള്ളം ആയി കാണില്ലേ...!!
ഏട്ടാ പോയാലോ.."
ഒന്ന് സ്റ്റോപ്പ് ഇട്ട് എല്ലാരേം നോക്കി അവസാനം എന്നോട് അനുവാദം ചോദിച്ചപ്പോ ഞാൻ ചാടി എണ്ണിറ്റ്.
വേറെയാർക്കും എതിരാഭിപ്രായം ഇല്ലാത്തതിനാൽ തോർത്തും ഷോർട്സും ഒക്കെ എടുത്ത് ഞാൻ റെഡിയായി.. അങ്ങനെ കുളത്തിനരികിലേക്ക് നടന്ന്
വീടിനു രണ്ടുവളവപ്പുറത്താണ് കുളം തറവാട്ടു വകയായതിനാലും അച്ഛന്റെ പേരിലായതിനാലും അതേപ്പോളും വൃത്തിയായിരിക്കും.. ഒരുപാടായി ഞാൻ ഇങ്ങോട്ടേക് വന്നിട്ട്.. മുന്നിൽ ഏട്ടത്തിയും ഏട്ടനും എന്തൊക്കെയോ പറഞ്ഞു നടക്കുന്നു അവരോടു കുശലം ചോദിച്ചു ലച്ചുവും മാളുവും, അതിന് പിന്നിലായി എന്റെ തൊളിൽ തലച്ചേർത്തു കൈയിൽ കൈയും ചേർത്ത് അങ്ങനെ ഞങ്ങൾ നടന്ന് ഇടക്ക് അവൾ ഓരോന്നൊക്കെ ചോദിക്കുമ്പോളും അതിന് ഉത്തരം കൊടുതു പോകുമ്പോ സമയം പോയതേ അറിഞ്ഞില്ല.
" നീ ചാടുന്നുണ്ടോ..?? "
എന്നേട്ടത്തി ചോദിച്ചപ്പോ ഉടുത്തിരുന്ന കൈലി പറിച്ചു ഒരത്തേക്ക് എറിഞ്ഞു.. അത് കണ്ട് ആമി ഒന്ന് കിടുങ്ങിയോ...
" അഹ് തോമാച്ചായൻ മുണ്ട് പറിച്ചിട്ടുണ്ട് ഇനി വെള്ളം കലക്കാതെ സമാധാനം ഉണ്ടാവില്ല.. "
എന്നും പറഞ്ഞു എല്ലാരും ചിരിക്കുമ്പോ
💬 Comments
View all comments