Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
ആമി ഒരാളിഞ്ഞ ചിരിയാൽ എന്നോട് ചേർന്ന് നിന്നിട്ട് പതിയെ..
" പെൺപിള്ളാര് നിൽകുമ്പോളാണോ മനുഷ്യ വൃത്തികേട് കാണിക്കുന്നേ..."
ഏഹ് ഇതിലിപ്പോ എന്ത് വൃത്തികേട്.. വൃത്തികേട് കാണാതെ ഇരിക്കാൻ അല്ലെ ഞാൻ ഷോർട്സ് ഇട്ടത്..
" എടി അതിനെന്തു വൃത്തികേട് കാണിച്ചുന്നാ നീ ഈ പറയണേ.. ഇത് ഞാൻ അവിടെ ഉള്ളപ്പോ വീട്ടിൽ ഇടുന്നതാ.."
എന്ന് പറഞ്ഞതും പെണ്ണ് കണ്ണ് മിഴിച്ചു..
" അപ്പൊ..അവിടെ ഇപ്പോളും ഇങ്ങനത്തെ ഡ്രെസ്സാണോ ഇടണേ.."
അതേയെന്ന് പറഞ്ഞുകൊണ്ട് ടി ഷർട്ട് അഴിച്ചതും
" ഏട്ടൻ ചാടുന്നിലെ..?? "
എന്ന് ഞാൻ ഏട്ടനോട് ചോദിച്ചപ്പോ പുള്ളി ചാടണോ എന്നൊരു മാറുചോദിയം അങ്ങനെ പുള്ളിയും ഉടുത്തിരുന്ന കൈലിയും മടക്കി റെഡിയായി..
" കണ്ട സിക്സ് പാക്ക് കണ്ട നിങ്ങടെ കെട്ടിയോനെ പോലെയാണോന്നു നോക്ക് തള്ളേ... "
ഏട്ടത്തിയുടെ മുന്നിൽ നിന്ന് ബോഡി ഷോ ഇറക്കുന്ന കുട്ടത്തിൽ ഏട്ടനിട്ടൊരു കോട്ടും കൊടുക്കാൻ ഞാൻ മറന്നില്ല. ഇങ്ങേരു ഇതെന്തോന്നാ കാണിക്കണേ എന്നാ മട്ടിൽ ആയിരുന്നു ആമി.
" ടാ കോപ്പേ നീ എന്തിനാ എന്നെ ഇതിലൊട്ട് ഇടുന്നെ..ചാടുന്നുണ്ടേൽ ചാട്... .. "
പറഞ്ഞു മുഴുവിപിച്ചതും പുള്ളി ഒറ്റ ചാട്ടം.. പിന്നെ ഞാൻ അവളുമാരെ നോക്കി, അതിന് മുന്നെ
" അവന്റെ ഒരു സിസ്പാക്ക്...മോളെ ഇവനെ നീ ശ്രദ്ധിച്ചോ.."
അതിനാമി ഞാൻ നോക്കിക്കോളാമേട്ടത്തി നൊരു ഡയലോഗ് വിട്ട് എന്നെ തിരിച്ചൊരു നോട്ടം..ഏട്ടത്തിയും പിള്ളാരും ചിരി.. അതെനിക് തിരിച്ചടിച്ചതാണെന്ന് മനസിലായപ്പോ ഞാൻ ചാടി കേറി,
" എന്തോന്ന്... നീ ഇതൊന്നും കേൾക്കണ്ടെടി..വെറുതെ പറയാ.. "
" വെറുതെയൊന്നും അല്ല കഴിഞ്ഞ വെക്കേക്ഷന് വന്നപ്പോ എന്റെ ഒരു ഫ്രണ്ടിനെ സെറ്റ് ആക്കികൊടുക്കാൻ എനിക്ക് മൊബൈൽ ഫോൺ ഓഫർ ചെയ്ത സാറാണ് ഇത്.."
സബാഷ്... ഖത്തം... ടാറ്റ ഗുഡ് ബൈ... സീ യു.. എന്റെ പെട്ടിയിലേക്കുള്ള അണിയായിരുന്നു അത്..ഒന്നാതെ എന്റെ സമയം ശെരിയല്ല അതിന്റെ കൂടെ ഓരോ വള്ളികേട്ടെ.,
അതിനവൾ നോക്കി ദഹിപ്പിക്കുന്ന കണ്ടപ്പോളെ എനിക്ക് മനസിലായി തീർന്ന് ഞാൻ തീർന്നെന്ന് അത് കണ്ടിട്ടെന്നോണം എല്ലാർക്കും മുഖത്ത് ഭയങ്കര സന്തോഷം.. ഒരുത്തന്റ മറ്റെടത്ത് കോലിട്ട് ഇളക്കിട്ട്
💬 Comments
View all comments